കൗമാര കുതിപ്പായി 'റണ്‍ ഫോര്‍ ഫ്രീഡം' മിനി മാരത്തോണ്‍
text_fieldsകോഴിക്കോട്: കുട്ടികളില്‍ സ്വാതന്ത്ര്യത്തിന്‍െറ സന്ദേശം എത്തിക്കാന്‍ മാധ്യമവും വിദ്യാര്‍ഥി കൂട്ടായ്മയായ ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച 'റണ്‍ ഫോര്‍ ഫ്രീഡം' മിനി മാരത്തോണ്‍ വിവിധ ജില്ലകളില്‍ നടന്നു. ജില്ലകളില്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ രാവിലെ 7.30 നാണ് പരിപാടി ആരംഭിച്ചത്. ഓരോ ജില്ലയിലും എസ്.എം.എസ്, ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു റണ്‍ ഫോര്‍ ഫ്രീഡം മിനിമാരത്തണില്‍ പങ്കെടുക്കാന്‍ അവസരം.
തിരുവനന്തപുരം കഴക്കൂട്ടത്ത് നാഷനല്‍ ഗെയിംസ് തൈ്വകോണ്ടോ ജേതാവ് ഐശ്വര്യ എല്‍. എസ് 'റണ്‍ ഫോര്‍ ഫ്രീഡം' ഫ്ളാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങിന്‍െറ ഉദ്ഘാടനവും സമ്മാന വിതരണവും എ. സമ്പത്ത് എം.പി നിര്‍വഹിച്ചു.
കൊല്ലം പീരങ്കി മൈതാനിയില്‍ നിന്ന് ആരംഭിച്ച മിനി മാരത്തോണ്‍ കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. നൗഷാദ് ഫ്ളാഗ് ഓഫ് ചെയ്തു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സമാപന ചടങ്ങിന്‍്റെ ഉദ്ഘാടനവും സമ്മാന വിതരണവും നിര്‍വഹിച്ചു.
ചേര്‍ത്തലയില്‍ മുന്‍ ദേശീയ വോളിബോള്‍ കോച്ച് കലവൂര്‍ എന്‍. ഗോപിനാഥ് മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭക്ക് സമീപം നടന്ന സമാപന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും കലവൂര്‍ എന്‍. ഗോപിനാഥ് വിതരണം ചെയ്തു.
പറവൂരില്‍ മിനി മാരത്തോണ്‍ സമാപന ചടങ്ങ് വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ കിഴക്കേക്കോട്ടയില്‍ മിനി മാരത്തോണ്‍ ഇന്ത്യന്‍ റെസ് ലിങ് ടീം ക്യാപ്റ്റന്‍ എ.യു ഷാജു ഫ്ളാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര സമരസേനാനി കെ.പി.എസ് മേനോന്‍, മുന്‍ എസ്.ബി.ടി ഫുട്ബാള്‍ ക്യാപ്റ്റന്‍ ലയണല്‍ തോമസ്, ഹോക്കി കോച്ച് സേവ്യര്‍, കവി റഷീദ് പാറക്കല്‍, ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ മാച്ച് കമ്മീഷണര്‍ ഡെനി ജേക്കബ്, സന്തോഷ് ട്രോഫി മുന്‍ കോച്ച് പീതാംബരന്‍ മാസ്റ്റര്‍, സ്കൂള്‍ ലെവല്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി ഫ്രാന്‍സിസ് എന്നിവര്‍ അതിഥികളായി പങ്കെടുത്തു.
ഒറ്റപ്പാലത്ത് 2012 ജി.വി രാജ അവാര്‍ഡ് ജേതാവ് മനോജ് മാസ്റ്റര്‍ മിനി മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങ് എം. ഹംസ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടിയില്‍ മിനി മാരത്തോണ്‍ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ ജബ്ബാര്‍ ഹാജി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോക്കര്‍ ലീഗ് പ്ളെയര്‍ അനസ് ഇടത്തൊടിക സമ്മാനം വിതരണം ചെയ്തു.
കോഴിക്കോട് മിനി മാരത്തോണ്‍ ഒളിംപ്യന്‍ വി. ദിജു ഫ്ളാഗ് ഓഫ് ചെയ്തു. ടീന്‍ ഇന്ത്യ ജില്ലാ രക്ഷാധികാരി വി.പി ബഷീര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വയനാട് പനമരത്ത് നടന്ന മിനി മാരത്തോണ്‍ ദേശീയ കായിക താരവും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമായ ടി. ത്വാലിബ് ഫ്ളാഗ് ഓഫ് ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ ഇന്‍റര്‍നാഷനല്‍ വോളിബാള്‍ റെഫറിയും അപ്പീല്‍ കമ്മിറ്റിയംഗവുമായ പ്രഫ. ടി.കെ ജഗന്നാഥന്‍ മിനി മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ ചിത്രങ്ങള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
