അരനൂറ്റാണ്ട് പിന്നിടുന്ന നിയോഗം; കുട്ടൂക്ക ഇന്നും പതാകയുയര്‍ത്തും
text_fieldsചേമഞ്ചേരി: രാജ്യമെങ്ങും 68ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കാപ്പാട് ഒരു 95കാരന്‍ ആവേശത്തോടെ ദേശീയപതാക ഉയര്‍ത്തും. അരനൂറ്റാണ്ടിലേറെയായി അദ്ദേഹംതന്നെയാണ് അത് നിര്‍വഹിക്കുന്നത്. കാപ്പാട്ടുകാരുടെ പ്രിയപ്പെട്ട അറയില്‍ കുട്ടൂക്ക. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നാലഞ്ച് മാസമായി അദ്ദേഹം പഴയതുപോലെ പുറത്തിറങ്ങാറില്ല. എന്നാലും അവിചാരിതമായ അസൗകര്യങ്ങളൊന്നും ഉണ്ടായില്ളെങ്കില്‍ ശനിയാഴ്ച കൃത്യം ഏഴിന് അദ്ദേഹം കാപ്പാട് അങ്ങാടിയിലത്തെും, ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍.
15 വര്‍ഷമായി അദ്ദേഹമാണ് കാപ്പാട് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്. അദ്ദേഹത്തിന്‍െറ വയസ്സിനെക്കുറിച്ച് നാട്ടില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജ്യേഷ്ഠന്‍ അറയില്‍ അബു ഹാജിയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടൂക്കയുടെ പ്രായം 106 ആണ്. ജ്യേഷ്ഠനേക്കാള്‍ രണ്ടു വയസ്സ് കുറവ്. പക്ഷേ, തനിക്ക് 95 വയസ്സേ ആയുള്ളൂ എന്ന് കുട്ടൂക്ക പറയുന്നു. 30ാം വയസ്സില്‍ 1950ലായിരുന്നു വിവാഹം. അത് കണക്കാക്കിയാല്‍ 95 കഴിഞ്ഞു. ഭാര്യ കരുവാങ്കണ്ടി കദീശുമ്മയും (ബീവി) അത് ശരിവെക്കുന്നു.
അറയില്‍ കുട്ടൂസയാണ് കാപ്പാട്ടുകാര്‍ക്ക് കുട്ടൂക്കയായത്. എട്ടു വര്‍ഷത്തോളം കാപ്പാട് കച്ചവടം ചെയ്തതൊഴിച്ചാല്‍ കൃഷിയായിരുന്നു കാര്യമായ ജോലി. പിതാവ് കപ്പോളി മമ്മത് വലിയ ജന്മിയായിരുന്നു. കുട്ടൂക്കക്കും 2000 ഇടങ്ങഴി നെല്ല് പാട്ടം കിട്ടുന്ന കൃഷിസ്ഥലമുണ്ടായിരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും കുട്ടൂക്കയുടെ കൂട്ടുകാരാണ്. അഞ്ചു മാസം മുമ്പുവരെ എന്നും രാവിലെയും വൈകീട്ടും കാപ്പാട് അങ്ങാടിയിലത്തെും. കാണുന്നവരോടൊക്കെ കുശലം പറയും. അതുതന്നെ ആരോഗ്യത്തിന്‍െറ രഹസ്യം. എല്ലാ പാര്‍ട്ടിക്കാരുടെയും പ്രസംഗം കേള്‍ക്കാന്‍ കുട്ടൂക്കയുണ്ടാകും.
ഇഷ്ടപ്പെട്ടാല്‍ അവസാനംവരെ ഇരുന്ന് കേള്‍ക്കും. പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് പള്ളിയില്‍ പോയി സുബ്ഹി നമസ്കരിച്ച് രണ്ടു വര്‍ഷം മുമ്പുവരെ മൂന്നു കിലോമീറ്ററോളം നടന്നിരുന്നു. ഭക്ഷണത്തിന് നിയന്ത്രണമൊന്നുമില്ല. പ്രമേഹമോ രക്തസമ്മര്‍ദമോ കൊളസ്ട്രോളോ ഇതുവരെ അദ്ദേഹത്തെ ശല്യപ്പെടുത്തിത്തുടങ്ങിയിട്ടില്ല. 90ാം വയസ്സിലാണ് അദ്ദേഹം ഉംറ നിര്‍വഹിച്ചത്. നല്ല ചുറുചുറുക്കോടെയായിരുന്നു കുട്ടൂക്കയുടെ ഉംറ യാത്രയെന്ന് കൂടെയുണ്ടായിരുന്ന മകള്‍ ഇമ്പിച്ചിപ്പാത്തുവും ഭാര്യയും ഓര്‍മിക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ലീഗുകാരനായിരുന്നു കുട്ടൂക്ക. പിന്നീട് കോണ്‍ഗ്രസിലത്തെി.
പട്ടോളി മമ്മദ്കോയ, അഴിക്കുന്നത്ത് അബൂബക്കര്‍ സിദ്ദീഖ്, തന്‍െറ ജ്യേഷ്ഠനായ അറയില്‍ അബു ഹാജി, ചേമഞ്ചേരി മൂശാരുകണ്ടി കേളപ്പന്‍ മുതലായവരാണ് കാപ്പാട് കോണ്‍ഗ്രസിന് തുടക്കംകുറിച്ചതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് എം.സി. കുഞ്ഞായിന്‍ വൈദ്യര്‍, കൊറ്റഞ്ചേരി ഇമ്പിച്ചിമമ്മു, കപ്പോളി കുട്ടിപ്പോക്കര്‍, നടമ്മല്‍ കുഞ്ഞിപ്പോക്കര്‍ എന്നിവര്‍ നേതൃത്വത്തിലത്തെി. തന്നെ തനിച്ചാക്കി എല്ലാവരും യാത്രയായി.
കാപ്പാട് ചെറിയപള്ളി കമ്മിറ്റി പ്രസിഡന്‍റ്, കാപ്പാട് ജി.യു.പി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ്, കരുവഞ്ചേരി പള്ളി പ്രസിഡന്‍റ്, ഇര്‍ഷാദ് മദ്റസ പ്രസിഡന്‍റ് മുതലായ സ്ഥാനങ്ങള്‍ കുട്ടൂക്ക വഹിച്ചിട്ടുണ്ട്. നാടിന്‍െറ ചരിത്രം അറിയാന്‍ കാപ്പാട് ജി.യു.പി സ്കൂളിലെ അധ്യാപകര്‍ ഇദ്ദേഹത്തെ സ്കൂളില്‍ എത്തിക്കാറുണ്ട്. വ്യത്യസ്ത സംഘടനകളില്‍നിന്ന് 17ഓളം ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. നാല് പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് കുട്ടൂക്കക്ക്. 20 പേരക്കുട്ടികള്‍. പേരക്കുട്ടി ആയിഷബിയുടെ മകള്‍ റുക്സാറിന്‍െറ വിവാഹമാണ് ഡിസംബര്‍ 18ന്. അതില്‍ പങ്കെടുക്കാനുള്ള കാത്തിരിപ്പിലാണ് കുട്ടൂക്കയിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
