കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവം:എന്‍.സി.സി ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടില്‍
text_fieldsകോഴിക്കോട്: പരിശീലനത്തിനിടെ എന്‍.സി.സി കാഡറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതരുടെ പിഴവുകള്‍ മൂടിവെക്കാന്‍ വീണ്ടും ശ്രമം. റൈഫ്ളും തിരകളും കൈകാര്യം ചെയ്തതിലും വെടിവെപ്പ് നിരീക്ഷിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്‍െറ വിവരങ്ങള്‍ പുറത്തുവന്നിട്ടും മരണം ആത്മഹത്യയെന്ന് വരുത്താനാണ് ശ്രമം.
കാഡറ്റുകള്‍ക്ക് വിതരണം ചെയ്ത തിരകളില്‍ ഒരെണ്ണം കാണാതായെന്നും ഇത് ഉപയോഗിക്കുന്നതിനിടെ ധനുഷിന് അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നും എന്‍.സി.സി ഡെപ്യൂട്ടി കമാന്‍ഡിങ് ഓഫിസര്‍ ആവര്‍ത്തിച്ചെങ്കിലും ധനുഷിന്‍െറ ബന്ധുക്കള്‍ ഇതിനെ ചോദ്യംചെയ്തു. തിര കാണാതായിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് കണ്ടത്തെി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനുശേഷമേ തുടര്‍പരിശീലനത്തിന് അനുമതി നല്‍കാവൂ എന്നാണ് നിയമം. വെടിവെപ്പ് നിരീക്ഷിച്ചിരുന്ന ഓഫിസര്‍ ഇന്‍ചാര്‍ജ് തിര നഷ്ടപ്പെട്ടത് ഗൗനിക്കാതിരുന്നതോ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതോ ആണ് ദുരന്തത്തിന് കാരണമായതെന്ന് ധനുഷിന്‍െറ ബന്ധുക്കള്‍ ആരോപിച്ചു.
ധനുഷ് സ്വയം വെടിവെച്ചതാണെന്ന് വരുത്താന്‍ എന്‍.സി.സി ഉദ്യോഗസ്ഥന്‍ രംഗം അഭിനയിച്ചു കാണിക്കാനും തയാറായി. ധനുഷിന്‍െറ അമ്മാവനും റിട്ട. സൈനികനുമായ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഇത് ചോദ്യംചെയ്തതോടെ പിന്‍വാങ്ങേണ്ടിവന്നു.
ധനുഷ് ആത്മഹത്യ ചെയ്തതായി ആദ്യം മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയ ഓഫിസര്‍, കുറ്റം മാധ്യമങ്ങള്‍ക്കുമേല്‍ ചുമത്താനും ശ്രമിച്ചു.
ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ എസ്. നന്ദകുമാറാണ് ഇതിന് തുനിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തയുടന്‍ പിന്‍വാങ്ങി.
റൈഫ്ള്‍ നെഞ്ചില്‍ ചേര്‍ത്തുവെച്ച് പോയന്‍റ് ബ്ളാങ്ക് റേഞ്ചില്‍ സ്വയം വെടിയുതിര്‍ത്തതാണെങ്കില്‍ തിര ശരീരം തുളച്ച് പുറത്തുപോകുമെന്നാണ് ബാലിസ്റ്റിക് വിദഗ്ധരുടെ അഭിപ്രായം. വെടി അകലെനിന്നെങ്കില്‍ തിര ഉള്ളില്‍തന്നെ തങ്ങാം.
ഇങ്ങനെ സംഭവിക്കാനാണ് സാധ്യതയെന്നും ബാലിസ്റ്റിക് വിഭാഗം പൊലീസിന് മൊഴി നല്‍കി. എന്‍.സി.സിയുടെ എ, ബി ഗ്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ധനുഷ് സി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള തയാറെടുപ്പിലായിരുന്നു. സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് അണ്ടര്‍ ഓഫിസര്‍ റാങ്കിലത്തെിയാല്‍ സേനയില്‍ ജോലി ലഭിക്കും.
അമ്മാവന്‍െറ സൈനികജീവിതത്തില്‍ ആകൃഷ്ടനായി സി സര്‍ട്ടിഫിക്കറ്റ് നേടാന്‍ തീവ്രയത്നം നടത്തിവന്ന ധനുഷ് ആത്മഹത്യ ചെയ്യേണ്ട കാരണമില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
