കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവം: എന്‍.സി.സി ഭാഷ്യം സാധൂകരിച്ച് ഫോറന്‍സിക് വിഭാഗം
text_fieldsകോഴിക്കോട്: വെസ്റ്റ്ഹില്‍ ബാരക്സിലെ ഫയറിങ് റേഞ്ചിനടുത്ത് എന്‍.സി.സി കേഡറ്റ് പത്തനാപുരം സ്വദേശി ധനുഷ് കൃഷ്ണ (18) വെടിയേറ്റുവീണത് ഇരിക്കുമ്പോഴെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്‍.സി.സി അധികൃതരുടെ ഭാഷ്യം സാധൂകരിക്കുന്നതാണ് ഫോറന്‍സിക് വിഭാഗത്തിന്‍െറ വിശദീകരണം. ഇരുകാലിലും കുത്തിയിരുന്ന് ഒരുകാല്‍കൊണ്ട് കാഞ്ചി വലിക്കാന്‍ കഴിയുമെന്ന് ഫോറന്‍സിക് വിഭാഗം മേധാവി മാധ്യമങ്ങള്‍ക്ക് മുമ്പാകെ അഭിനയിച്ചുകാണിച്ചു. പൊലീസ് അനുമാനം സാധൂകരിക്കുംവിധമാണ് ധനുഷിന് വെടിയേറ്റതെന്നും ഡോക്ടര്‍ വിശദീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്തതായി പൊലീസിന് മുന്‍വിധി ഇല്ളെന്ന് കേസില്‍ അന്വേഷണം നടത്തുന്ന നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ കാരണങ്ങളൊന്നുമില്ളെന്നും എന്‍.സി.സി അധികൃതരെ രക്ഷിക്കാന്‍ ശ്രമംനടക്കുന്നതായും നിലത്തിരിക്കവെ മറ്റാരുടെയെങ്കിലും തോക്കില്‍നിന്ന് വെടി ഉതിര്‍ന്നതാവുമെന്നും ബന്ധുകള്‍ ആരോപിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടത്തെലുകള്‍
‘0.5 സെ.മീ വ്യാസമുള്ള മുറിവ് വലത് നെഞ്ചിലുണ്ട്. നെഞ്ചില്‍ തുളഞ്ഞുകയറിയ വെടിയുണ്ട ശ്വാസകോശവും കശേരുക്കളും തുളച്ച് നട്ടെല്ലിനടുത്ത് തങ്ങിനില്‍ക്കുന്ന നിലയിലാണ്. വെടിയേറ്റ് 15 മിനിറ്റിനകം മരണം സംഭവിച്ചു.
ശ്വാസകോശം മുറിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. ശ്വാസകോശം മുറിഞ്ഞ് വായിലൂടെ വന്ന രക്തം പുറത്തേക്കൊഴുകിയിട്ടുണ്ട്. ഇത് രക്തം ഛര്‍ദിച്ചതല്ല. കാലില്‍ കുത്തിയിരുന്നപ്പോള്‍ വെടിയേറ്റതായാണ് തിരയുടെ സഞ്ചാരം വ്യക്തമാക്കുന്നത്’.
ഫോറന്‍സിക് വിഭാഗത്തിന്‍െറ കണ്ടത്തെല്‍ വെടിയേറ്റത് അധികം ദൂരത്തുനിന്നല്ളെന്നും, ദേഹത്തുനിന്ന് കണ്ടെടുത്ത ഉണ്ട തൊട്ടടുത്തുകിടന്ന തോക്കില്‍നിന്ന് വന്നതാണോ എന്നറിയാന്‍ പരിശോധന നടത്തുമെന്നും വെടിയുണ്ട, ധനുഷിന്‍െറ വസ്ത്രം, റൈഫ്ള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്കയക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണര്‍ വിശദീകരിച്ചു. കേഡറ്റുകള്‍ ഉപയോഗിക്കാത്ത, ഷെഡിലിരുന്ന സ്പെയര്‍ തോക്കാണ് ധനുഷിന്‍െറ മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്തത്.ധനുഷ് കിടന്നിരുന്ന സ്ഥലത്തുനിന്ന് 20 മീറ്റര്‍ അകലെ എട്ട് കേഡറ്റുകള്‍ വെടിവെപ്പ് പരിശീലനം നടത്തിയെന്നാണ് അധികൃതരുടെ മൊഴി. പോയന്‍റ് ബ്ളാങ്ക് റേഞ്ചിലല്ല ധനുഷിന് വെടിയേറ്റതെന്നും കുറച്ചുദൂരത്ത് നിന്നാണെന്നുമുള്ള പൊലീസ് ഭാഷ്യവും ഫോറന്‍സിക് വിഭാഗത്തിന്‍െറ നിഗമനവും പൊരുത്തപ്പെടുന്നതല്ല.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമാന്‍ഡര്‍ എസ്. നന്ദകുമാര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രിഗേഡിയര്‍ രണ്‍ദീപ് സിന്‍ഹ, കര്‍ണാടകയിലെ കേണല്‍ ചൗധരി, കൊല്ലത്തുനിന്നുള്ള കേണല്‍ അശ്വിന്‍ എന്നിവരാണ് വകുപ്പുതല അന്വേഷണം നടത്തുക. ഇവര്‍ ബുധനാഴ്ച വെസ്റ്റ്ഹില്ലിലത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
