കേഡറ്റിന്‍െറ മരണം: ദുരൂഹതയുണ്ടോയെന്ന് പറയാനാവില്ല -എന്‍.സി.സി അന്വേഷണ സംഘം
text_fieldsകോഴിക്കോട്: പരിശീലനത്തിനിടെ എന്‍.സി.സി കേഡറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ. അന്വേഷണം നീതിപൂര്‍വമായി നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
സംഭവത്തില്‍ രജനീഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സൈനികതല അന്വേഷണം തുടങ്ങി. ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹയെക്കൂടാതെ കര്‍ണ്ണാടകയില്‍ നിന്നുള്ള ബ്രിഗേഡിയര്‍ ചൗധരി ,കേണല്‍ അശ്വിന്‍ എന്നിവരും സംഘത്തിലുണ്ട്. വെസ്റ്റ്ഹില്ലില്‍ എന്‍.സി.സി കേഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റ് മരിച്ച സ്ഥലവും അന്വേഷണ സംഘം സന്ദര്‍ശിക്കും.
ധനുഷ് കൃഷ്ണ വെടിയേറ്റുവീണത് ഇരിക്കുമ്പോഴെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്‍.സി.സി അധികൃതരുടെ ഭാഷ്യം സാധൂകരിക്കുന്നതാണ് ഫോറന്‍സിക് വിഭാഗത്തിന്‍െറ വിശദീകരണം. ഇരുകാലിലും കുത്തിയിരുന്ന് ഒരുകാല്‍കൊണ്ട് കാഞ്ചി വലിക്കാന്‍ കഴിയുമെന്ന് ഫോറന്‍സിക് വിഭാഗം മേധാവി മാധ്യമങ്ങള്‍ക്ക് മുമ്പാകെ അഭിനയിച്ചുകാണിച്ചു കൊടുത്തു. പൊലീസ് അനുമാനം സാധൂകരിക്കുംവിധമാണ് ധനുഷിന് വെടിയേറ്റതെന്നും ഡോക്ടര്‍ വിശദീകരിച്ചിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ധനുഷിന്‍്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.കേരളാ പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, അധികൃതരുടെ പിഴവുകള്‍ മൂടിവെക്കാന്‍ ശ്രമം നടക്കുന്നതായി അരോപണമുണ്ട്. റൈഫ്ളും തിരകളും കൈകാര്യം ചെയ്തതിലും വെടിവെപ്പ് നിരീക്ഷിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്‍െറ വിവരങ്ങള്‍ പുറത്തുവന്നിട്ടും മരണം ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
