ആര്‍. ചന്ദ്രശേഖരന്‍ നിരാഹാരം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: ധനകാര്യസെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്നും സര്‍ക്കാര്‍ അനുവദിച്ച ധനസഹായം കശുവണ്ടി വികസന കോര്‍പറേഷന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റും കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍. ചന്ദ്രശേഖരന്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. അനുവദിച്ച 30 കോടി രൂപ ഉടന്‍ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച തന്നെ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സമരപ്പന്തലിലത്തെി ചന്ദ്രശേഖരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ആരംഭിച്ച നിരാഹാരം ബുധനാഴ്ച വൈകീട്ട് നാരങ്ങാനീര് കുടിച്ച് അവസാനിപ്പിക്കുകയായിരുന്നു. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം കശുവണ്ടി വികസന കോര്‍പറേഷനിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. അതിനെതുടര്‍ന്ന് ഡോ. എബ്രഹാമിനെതിരെ ആരോപണങ്ങളുന്നയിച്ച് ചന്ദ്രശേഖരന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. പിന്നീട് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജിയും പ്രഖ്യാപിച്ചു. അത് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരവുമായി രംഗത്തത്തെിയത്.
സര്‍ക്കാറിനെതിരായ സമരമെന്ന നിലയില്‍ ആദ്യദിനം മുതല്‍ തന്നെ എല്‍.ഡി.എഫ് സജീവ പിന്തുണയാണ് നല്‍കിയത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ ആദ്യ ദിവസമത്തെിയെങ്കില്‍ ഇന്നലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.അതിനിടെ ചന്ദ്രശേഖരന്‍െറ സമരം മന്ത്രിസഭയിലും ചൂടേറിയ ചര്‍ച്ചയായി. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭയിലേക്ക് വിളിച്ചുവരുത്തുകയും വിശദാംശം ആരായുകയും ചെയ്തു. തുടര്‍ന്ന് കോര്‍പറേഷന് 30 കോടി രൂപ അനുവദിച്ചത് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
