ലൈറ്റ് മെട്രോ അനുമതിക്ക് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കാണും
text_fieldsതിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് കേന്ദ്രാനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ കണ്ട് ചര്‍ച്ച നടത്തും. കേന്ദ്രാനുമതി ലഭിക്കുമെന്ന നിഗമനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലൈറ്റ് മെട്രോയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതുവരെയുള്ള കാര്യങ്ങള്‍ ചെയ്ത ഡി.എം.ആര്.സിയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ അതേ മാതൃകയിലാണ് ലൈറ്റ് മെട്രോയും. കേന്ദ്രാനുമതി ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.
ആനവേട്ട കേസില്‍ അറസ്റ്റിലായവര്‍ക്ക് കസ്റ്റഡി മര്‍ദനം ഏല്‍ക്കേണ്ടിവന്നെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കസ്റ്റഡി മര്‍ദനം ഒരു നിലക്കും അംഗീകരിക്കില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി വന്നാല്‍ കര്‍ശന നടപടി എടുക്കും.
കണ്‍സ്യൂമര്‍ഫെഡിന്‍െറ ഓണച്ചന്ത മുടങ്ങില്ല. അവര്‍ക്ക് ചോദിച്ച പണം നല്‍കിയിട്ടുണ്ട്.
150 കോടി കടമെടുക്കാന്‍ അനുമതിയും അതിന് സര്‍ക്കാര്‍ ഗാരന്റിയും നല്കി. അത്രയും പണം കിട്ടിയില്ല. ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.