പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍; രാഗേഷിനെ കുര്യന് തിരിച്ചോടിച്ചു
text_fieldsന്യൂഡല്‍ഹി: പുതിയ എം.പിയായ തനിക്ക് കന്നിപ്രസംഗത്തിന് അവസരം നല്‍കുന്നില്ളെന്ന് ആരോപിച്ച് പ്ളക്കാര്‍ഡുമായി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങിയ സി.പി.എം അംഗം കെ.കെ. രാഗേഷിനെ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ശാസിച്ച് തിരിച്ചോടിച്ചു. അവസരം നല്കിയെന്നുവരുത്താന് ശൂന്യവേളയില്‍ അല്പസമയമനുവദിച്ച കുര്യന് രാഗേഷ് പറഞ്ഞുതീര്ക്കുംമുമ്പെ മറ്റൊരംഗത്തെ സംസാരിക്കാന്‍ വിളിക്കുകയും ചെയ്തു.
സഭ ചേര്‍ന്നയുടന്‍ കേരകര്‍ഷകരുടെ പ്രശ്നങ്ങള്‍ എഴുതിയ പ്ളക്കാര്‍ഡുമായി അംഗം മറ്റ് ഇടതംഗങ്ങളുടെ ആശിര്‍വാദത്തോടെയാണ് സഭയുടെ നടുത്തളത്തിലിറങ്ങിയത്. തനിക്കു സംസാരിക്കാന്‍ അവസരം കിട്ടുന്നില്ളെന്ന് രാഗേഷ് നടുത്തളത്തില്‍നിന്ന് വിളിച്ചുപറഞ്ഞപ്പോള്‍ തന്‍െറ കുഴപ്പം കൊണ്ടാണോയെന്ന് കുര്യന് തിരിച്ചുചോദിച്ചു. ശൂന്യവേളയില്‍ സംസാരിക്കാന്‍ മറ്റംഗങ്ങളും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് രാഗേഷ് കാണുന്നില്ളേയെന്നും ബഹളംവെക്കുന്ന പ്രതിപക്ഷ അംഗങ്ങളെ നോക്കി കുര്യന് ചോദിച്ചു. പ്ളക്കാര്‍ഡ് ഉയര്‍ത്തരുതെന്ന് ഓര്‍മിപ്പിച്ച കുര്യന് രാഗേഷ് ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന് കല്പ്പിച്ചു.
അതിനുശേഷം ശൂന്യവേളയില്‍ രാഗേഷിന് സംസാരിക്കാന്‍ അവസരം നല്കിയപ്പോഴേക്കും കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലത്തെിയിരുന്നു. വന്‍തോതില്‍ ഇറക്കുമതി നടത്തിയതോടെ ആഭ്യന്തര വിപണിയില്‍ തേങ്ങയുടെ വിലയിടിഞ്ഞത് രാഗേഷ് ചൂണ്ടിക്കാട്ടി. നാളികേര ഇറക്കുമതി നിരോധിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. കന്നിപ്രസംഗത്തിന്െറ കനിവുപോലും കാട്ടാതെ രാഗേഷ് സംസാരം പൂര്‍ത്തിയാക്കുംമുമ്പെ കുര്യന് കോണ്‍ഗ്രസ് അംഗം യേശുദാസ് ശേലത്തെ ആന്ധ്രപ്രദേശിന്‍െറ പ്രത്യേക പാക്കേജ് വിഷയമുന്നയിക്കാനായി വിളിച്ചു. മറ്റു കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന ശേലം തിരിച്ച് സീറ്റിലേക്കോടിച്ചെന്ന് അത്യുച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ കന്നിപ്രസംഗം പാതിവഴിക്ക് അവസാനിപ്പിക്കേണ്ട നിരാശയിലായിരുന്നു രാഗേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
