ശ്രീനിവാസനും ജയറാമിനും കൃഷി അവാര്‍ഡ്
text_fieldsതിരുവനന്തപുരം: നേരിട്ട് കൃഷിചെയ്യുന്ന സിനിമ-അനുബന്ധ മേഖലയിലെ പ്രശസ്തര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമഷ്ടി അവാര്‍ഡ് നടന്മാരായ ശ്രീനിവാസനും ജയറാമിനും. കേരളീയര്‍ക്ക് കൃഷിയില്‍ താല്പര്യം ഉണര്‍ത്തുന്നതിനും ഭക്ഷ്യവസ്തുക്കള്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ പ്രചോദനം നല്‍കുന്നതിനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതായി അവാര്‍ഡ് പ്രഖ്യാപിച്ച മന്ത്രി കെ.പി. മോഹനന് പറഞ്ഞു.
മികച്ച വാണിജ്യ ഡെയറിഫാമിനുള്ള ക്ഷീരശ്രീ അവാര്‍ഡിന് കൊല്ലം ആയൂര്‍ ഇലവിന്മൂട് ഐശ്വര്യ ഫാമിലെ റ്റിന്‍സണ്‍ ജോണ്‍ അര്‍ഹനായി. ക്ഷീരകര്‍ഷകനുള്ള അവാര്‍ഡിന് മാനന്തവാടി വിമല നഗറില്‍ അയ്യനിക്കാട്ട് ലില്ലിമാത്യുവിനെയും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡിന് കോട്ടയം മേവള്ളൂര്‍ ഇടമനമ്യാലില്‍ ചാര്‍ളി അബ്രഹാമിനെയും തെരഞ്ഞെടുത്തു. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡുകള്‍. മൃഗസംരക്ഷണവകുപ്പിന്‍െറ മികച്ച വനിതാസംരംഭക അവാര്‍ഡിന് പാലക്കാട് വല്ലപ്പുഴ ചെട്ട്യാര്‍തൊടി ഹൗസില്‍ സൈനബ യൂസഫ് അര്‍ഹയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
