മുണ്ടൂര്‍ പൊരിയാനി പാടശേഖരസമിതിക്ക് നെല്‍കതിര്‍ അവാര്‍ഡ്; കര്‍ഷകോത്തമ എം.എം. ഡൊമനിക്കിന്
text_fields
തിരുവനന്തപുരം: മികച്ച പാടശേഖരസമിതിക്കുള്ള 2014ലെ മിത്രനികേതന്‍ കെ.വിശ്വനാഥന്‍ സ്മാരക നെല്‍കതിര്‍ അവാര്‍ഡ് പാലക്കാട് മുണ്ടൂര്‍ പൊരിയാനി പാടശേഖരസമിതിക്ക്. രണ്ട് ലക്ഷം രൂപയും സ്വര്‍ണമെഡലും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സമ്മിശ്ര കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് കോഴിക്കോട് തിരുവമ്പാടി അനക്കാംപൊയില്‍ മണ്ണകശുമ്പില്‍ എം.എം. ഡൊമനിക്കും വനിതകളുടെ യുവകര്‍ഷക അവാര്‍ഡ് ചേര്‍ത്തല വാരണം മരുത്തില്‍ ദിവ്യ എം.കെയും യുവകര്‍ഷക അവാര്‍ഡ് ചേര്‍ത്തല ചേരാംമംഗലം സ്വാമിനീകാര്‍ത്തില്‍ സുജിത്ത് എസ്.പിയും നേടി. ലക്ഷം രൂപയും സ്വര്‍ണമെഡലും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. മന്ത്രി കെ.പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഈ മാസം 16ന് കണ്ണൂരില്‍ നടക്കുന്ന കര്‍ഷകദിനാചരണത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
മറ്റ് അവാര്‍ഡുകള്‍: നാളികേര കര്‍ഷകനുള്ള കേരള കേസരി: പാലക്കാട് ചിറ്റൂര്‍ വിളയോടി എഴുത്താണിക്കളം കെ. നാരായണന്‍കുട്ടി, പച്ചക്കറി കൃഷിക്ക് ഹരിതമിത്ര: തൃശൂര്‍ മാള സ്വദേശി കെ.എസ്. സിനോജ്, പൂന്തോട്ട വിളകള്‍ക്ക് ഉദ്യോനശ്രേഷ്ഠ: എറണാകുളം ഇടവനക്കാട് കൊല്ലിയേല്‍ കെ.എം. അബ്ദുല്‍ മജീദ്, പട്ടികവിഭാഗ കര്‍ഷകനുള്ള കര്‍ഷകജ്യോതി: പാലക്കാട് അഗളി കോട്ടത്തറ വെള്ളമാനൂരില്‍ രേശന്‍െറ മകന്‍ വെട്ട, പോളിഹൗസ് കൃഷിയില്‍ പ്രാവീണ്യം നേടിയ കര്‍ഷനുള്ള ഹൈ-ടെക് ഫാര്‍മര്‍ അവാര്‍ഡ്: പാലക്കാട് പുതുശേരി സൂര്യചിത്രയില്‍ മുരളീധരന്‍. പി, വാണിജ്യ നഴ്സറി: കോട്ടയം കാഞ്ഞിരപ്പള്ളി ഹോം ഗ്രോണ്‍ നഴ്സറി ആന്‍ഡ് ഫാംസിലെ ജോസ് ജേക്കബ് (ഈ അവാര്‍ഡുകളുടെ തുക ലക്ഷം രൂപയും സ്വര്‍ണമെഡലും പ്രശംസാപത്രവും ഫലവും).
വനിതാ കര്‍ഷകക്കുള്ള കര്‍ഷകതിലകം: കണ്ണൂര്‍ കാരിയാട് സൗത്തില്‍ മതിപ്പറമ്പ് മിനര്‍വയില്‍ സൗദ. കെ, കര്‍ഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി: തൃശൂര്‍ കൊടകര കുന്നത്തറ വേങ്ങാശേരിയില്‍ ഇന്ദിര ലോറന്‍സ്, കൃഷി ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാന്‍: കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസര്‍ ഡോ. ടി. പ്രദീപ്കുമാര്‍, മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ: കാസര്‍കോട് ബന്തടുക്ക നവനീതം മാവിലംകോട്ടയില്‍ നാരായണന്‍ നായര്‍, നീര്‍ത്തട പദ്ധതി നടപ്പാക്കിയ പഞ്ചായത്തിനുള്ള ക്ഷോണിരത്ന: എറണാകളം എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മികച്ച ഫാം ഓഫിസര്‍: കണ്ണൂര്‍ പാലയാട് കോക്കനട്ട് നഴ്സറിയിലെ കൃഷി അസിസ്റ്റന്‍റ് അനിത. എന്‍ ( 25000 രൂപയും സ്വര്‍ണമെഡലും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡുകള്‍)
കൃഷിഫാമിനുള്ള ഹരിതകീര്‍ത്തി: കണ്ണൂര്‍ പാലയാട് കോക്കനട്ട് നഴ്സറി, മികച്ച ജൈവ കര്‍ഷകന്‍: മലപ്പുറം വട്ടംകുളം മുതൂര്‍ നെല്ളേക്കാട് നിളയില്‍ ചന്ദ്രന്‍. കെ, കൃഷിവിജ്ഞാന്‍ വ്യാപനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള കര്‍ഷകമിത്ര: മലപ്പുറം ചേറ്റിപ്പാടി കൊപ്പിള്ളി അറേബ്യന്‍ ഹൗസില്‍ അബ്ദുല്‍ റസാഖ് (അരലക്ഷം രൂപയും സ്വര്‍ണ മെഡലും) വീട്ടുവളപ്പിലെ കൃഷിക്ക് മികച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ഷകതിലകം അവാര്‍ഡ്: പത്തനംതിട്ട മല്ലപ്പള്ളി ചെങ്കാരൂര്‍ തെക്കേഭൂതംകുഴിയില്‍ ധന്യ രാജശേഖരന്‍, കര്‍ഷകപ്രതിഭ : തിരുവനന്തപുരം കുളത്തൂര്‍ കുഴിവിള തേജസില്‍ അതുല്‍.എസ്.വിന്‍സ്,( 10000 രൂപയും സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
