മാവോവാദി രൂപേഷ് നിരാഹാരം അവസാനിപ്പിച്ചു
text_fields
കോയമ്പത്തൂര്‍: വിവിധ മനുഷ്യാവകാശ സംഘടനാ നേതാക്കളുടെയും എഴുത്തുകാരുടെയും അഭ്യര്‍ഥന മാനിച്ച് രൂപേഷ് ഉള്‍പ്പെടെയുള്ള മാവോവാദികള്‍ ജയിലില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. രൂപേഷ് കഴിഞ്ഞ 19 ദിവസമായി നിരാഹാര സമരത്തിലാണ്. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സഹതടവുകാരായ ഭാര്യ ഷൈന, അനൂപ്, വീരമണി എന്നിവരും ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. ഷൈന മൂന്നു ദിവസം മുമ്പാണ് നിരാഹാരസമരം തുടങ്ങിയത്. രൂപേഷിന്‍െറ ആരോഗ്യനില വഷളാവുകയും അധികൃതര്‍ സമരത്തെ കണ്ടില്ളെന്ന് നടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൗരാവകാശ സംഘടനാ നേതാക്കള്‍ രംഗത്തിറങ്ങിയത്. അരുന്ധതിറോയ്, പ്രഫ. പ്രഭാത് പട്നായിക്, ബി.ആര്.പി ഭാസ്കര്‍, രാവുണ്ണി, ഡോ. എം.ആര്. ഗോവിന്ദന്, മൈത്രി പ്രസാദ് തുടങ്ങിയ 24 നേതാക്കള്‍ ഒപ്പിട്ട കത്താണ് രൂപേഷിനും കൂട്ടര്‍ക്കും കൈമാറിയത്. പി.യു.സി.എല്‍ നേതാക്കളായ അഡ്വ. പി.എ. പൗരന്, അഡ്വ. ബാലമുരുകന്, അഡ്വ. ഡി. ശേഖര്‍ ആനന്ദ്, തുടങ്ങിയവരാണ് ചൊവ്വാഴ്ച കത്ത് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
