അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബയോമെട്രിക് ഹാജര്‍ രീതിക്ക് നിര്‍ദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബയോമെട്രിക് ഹാജര്‍ രീതി നടപ്പാക്കാന്‍ കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്‍െറ നിര്‍ദേശം. സംസ്ഥാനത്തിനുള്ള 2015 ^16 വര്‍ഷത്തെ എസ്.എസ്.എ വിഹിതം അനുവദിച്ചുകൊണ്ടുള്ള പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് യോഗതീരുമാന പ്രകാരമാണ് നിര്‍ദേശം. അധ്യാപകരെയും വിദ്യാര്‍ഥികളെയും നിരീക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് നിര്‍ദേശം. 248 ബദല്‍ സ്കൂളുകളെ പ്രൈമറി സ്കൂളുകളാക്കി ഉയര്‍ത്താനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതിനെ ബോര്‍ഡ് വിമര്‍ശിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം പുതുതായി രണ്ട് പ്രൈമറി സ്കൂളുകള്‍ക്കായി സമര്‍പ്പിച്ച അപേക്ഷ എസ്.എസ്.എ തള്ളുകയും ചെയ്തു. ബദല്‍ സ്കൂളുകള്‍ പ്രൈമറി സ്കൂളുകളാക്കി മാറ്റുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പ്രൈമറി സ്കൂളുകളാക്കി മാറ്റാന്‍ നിര്‍ദേശിച്ച ഏകാധ്യാപക വിദ്യാലയങ്ങളെല്ലാം വനഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇവിടെ സ്കൂളിന് ആവശ്യമായ ഭൂമി ലഭ്യമല്ളെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
വയനാട് ജില്ലയിലെ നാല് എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ എസ്.എസ്.എ തുക അനുവദിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ജി.എല്‍.പി.എസ് പുളിഞ്ഞാല്‍, ജി.എല്‍.പി.എസ് അതിരാട്ടുകുന്ന്, ജി.എല്‍.പി.എസ് വളവയല്‍, ജി.എല്‍.പി.എസ് കുഞ്ഞോം എന്നിവയാണ് അപ്ഗ്രേഡ് ചെയ്യാന്‍ അനുമതി ലഭിച്ച സ്കൂളുകള്‍. സംസ്ഥാനത്തെ നാലുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് സാമ്പ്ള്‍ സ്റ്റഡി നടത്താനും നിര്‍ദേശമുണ്ട്. എന്‍.സി.ഇ.ആര്‍.ടി വികസിപ്പിച്ചെടുത്ത ഉപദാനങ്ങള്‍ ഉപയോഗിച്ചുള്ള ഗുണനിലവാര പരിശോധനക്കും നിര്‍ദേശമുണ്ട്. ഒഴിവുള്ള അധ്യാപക തസ്തികകള്‍ അടിയന്തരമായി നികത്താനും നിര്‍ദേശമുണ്ട്. പ്രൈമറി സ്കൂളുകളില്‍ യുക്തിപൂര്‍വമായ അധ്യാപക വിന്യാസം നടത്താനും വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം നടപ്പാക്കാനും സംസ്ഥാനത്തിന് നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
