മീഡിയവണിലെ ‘ഞാറ്റുവേല’ക്ക് സംസ്ഥാന കര്‍ഷക അവാര്‍ഡ്
text_fields
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളിലെ മികച്ച കാര്‍ഷിക പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിതമുദ്ര പുരസ്കാരം മീഡിയവണ്‍ ചാനലില്‍ സജികുര്യന്‍ ഒരുക്കിയ ‘ഞാറ്റുവേല’ ക്ക്. 50,000 രൂപയും സ്വര്‍ണമെഡലും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മന്ത്രി കെ.പി. മോഹനനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഹരിതമുദ്ര അച്ചടി മാധ്യമ അവാര്‍ഡിന് കര്‍ഷകശ്രീ എഡിറ്ററും ശ്രവണ മാധ്യമ അവാര്‍ഡിന് ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്‍ ഡയറക്ടറും അര്‍ഹരായി. (50,000 രൂപ വീതം). ഫാം ജേണലിസ്റ്റിനുള്ള കര്‍ഷക ഭാരതി അവാര്‍ഡിന് ( 25,000 രൂപ) പാലക്കാട് ആനക്കര കൃഷിഭവനിലെ കൃഷി ഓഫിസര്‍ ജോസഫ് ജോണ്‍ തേറാട്ടിനെ തെരഞ്ഞെടുത്തു. തൃശൂര്‍ മതിലകം പുന്നക്കുഴി ഹൗസില്‍ ബീനാസഹദേവന് പ്രോത്സാഹന സമ്മാനം ലഭിക്കും. കാര്‍ഷിക വൃത്തിയില്‍നിന്ന് മാത്രം കിട്ടുന്ന വരുമാനംകൊണ്ട് ആറംഗങ്ങളുള്ള കുടുംബം പുലര്‍ത്തുന്ന ബീന കര്‍ഷക തിലകം അവാര്‍ഡിനാണ് അപേക്ഷിച്ചിരുന്നത്. ഇവര്‍ക്ക് 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പ്രോത്സാഹന സമ്മാനം നല്‍കാന്‍ ജഡ്ജിങ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കൃഷി വകുപ്പിലെ മികച്ച ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരം
തിരുവനന്തപുരം: കൃഷി വകുപ്പിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറായി ആര്‍. ഗീതാമണിയെ (ആലപ്പുഴ) തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനത്തിന് കെ.കെ. ശോഭനയും (പാലക്കാട്) മൂന്നാം സ്ഥാനത്തിന് പി.കെ. രഞ്ജിനിയും (കോഴിക്കോട്) അര്‍ഹരായി.
മറ്റു പുരസ്കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍). പ്രോജക്ട് ഡയറക്ടര്‍: കെ.വി. ഉഷ (പാലക്കാട്), നീന (എറണാകുളം), പ്രസന്നകുമാരി(കണ്ണൂര്‍), കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ : വി.എസ്. റോയ് (തൃശൂര്‍), മാത്യൂസ് സക്കറിയാസ് (കോട്ടയം), ജീജാകുമാരി (തിരുവനന്തപുരം), കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍: കോര തോമസ് (പാമ്പാടി, കോട്ടയം), വിമല്‍ ഘോഷ് (ആലത്തൂര്‍, പാലക്കാട്), സുനില്‍കുമാര്‍ (നീലേശ്വരം, കാസര്‍കോട്). കൃഷി ഓഫിസര്‍: രശ്മി എം.ബി (വടക്കഞ്ചേരി, പാലക്കാട്) മെഹറുന്നിസ (തിരുവാലി, മലപ്പുറം) ജോര്‍ജ് പ്രശാന്ത് (മാള, തൃശൂര്‍). കൃഷി അസിസ്റ്റന്‍റ്: വിജയകുമാര്‍ പി.എസ് (ചാലക്കുടി, തൃശൂര്‍) ഏഞ്ചല്‍ സി. റോയ് (മറയൂര്‍, ഇടുക്കി), അശോകന്‍ (എടയൂര്‍, മലപ്പുറം). ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവക്കൊപ്പം ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
