ടിപ്പര്‍ ലോറി 80 അടി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fields
കോട്ടയം: കരിങ്കല്‍ കയറ്റിയ മിനി ടിപ്പര്‍ ലോറി റോഡിലെ തിട്ടയിടിഞ്ഞ് 80 അടിയോളം താഴ്ചയുള്ള പാറക്കുളത്തിലേക്ക് തലകീഴായി മറിഞ്ഞു. പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ ലോറിയില്‍നിന്ന് ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നാട്ടകം മറിയപ്പള്ളി മുട്ടത്തെ പാറമടയിലാണ് സംഭവം.
ഡ്രൈവര്‍ പുത്തനങ്ങടി പ്ളാത്തോട്ടത്തില്‍ രാജുവാണ് (56) രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു. കോട്ടയം കാഞ്ഞിരം മാലിയില്‍ സുഭാഷ്കുമാറിന്െറ ഐഷര്‍ മിനി ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്.
ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക് തകരാര്‍ പരിഹരിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ഒരുവശത്തേക്കുപോയ വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
നിരവധിതവണ തലകീഴായി മറിഞ്ഞ് ആഴങ്ങളിലേക്ക് മറഞ്ഞ ലോറിയുടെ മുന്‍വശത്തെ കാബിനിലെ ഡോറിനിടയിലൂടെയാണ് ഡ്രൈവര്‍ പുറത്തുകടന്നത്. സംഭവം കണ്ട് ഓടിക്കൂടിയ സമീപവാസികളായ വിനോദും അജീഷും ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.
അഗ്നിശമനസേനയും മുങ്ങല്‍വിദഗ്ധരും സ്ഥലത്തത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.