ഇറാന് ബോട്ട് : പൊലീസ് അറസ്റ്റ് അധികാരപരിധിക്ക് പുറത്തെന്ന് എന്‍.ഐ.എ
text_fields
കൊച്ചി: ഇറാനിയന്‍ ബോട്ടായ ബറൂക്കിയെയും ഇതിലുണ്ടായിരുന്ന 12 പേരെയും കേരള പൊലീസ് അറസ്റ്റ് ചെയ്തത് അധികാരപരിധിക്ക് പുറത്തുനിന്നാണെന്ന് എന്‍.ഐ.എ. കേരള പൊലീസിന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിക്കുന്ന കപ്പലോ ബോട്ടോ കസ്റ്റഡിയിലെടുക്കാനാണ് അധികാരമുള്ളത്.
ഇറാനിയന്‍ ബോട്ട് 58.5 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 108 കിലോമീറ്റര്‍) പരിധിയിലാണ്. ഇവിടെനിന്ന് ബോട്ട് പിടികൂടാന്‍ അധികാരമുള്ളത് കേന്ദ്ര ഏജന്‍സികള്‍ക്കാണ്. അതുകൊണ്ടുതന്നെ ഇറാനിയന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തതും ഇതിലുള്ളവരെ അറസ്റ്റ് ചെയ്തതും നിയമപരമായി പരിഗണിക്കരുതെന്ന വാദവുമായാണ് എന്‍.ഐ.എ രംഗത്തത്തെിയത്.
ബോട്ടിലുണ്ടായിരുന്ന 12 പേരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള അപേക്ഷയിന്മേല് വാദം കേള്‍ക്കവേയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയെ അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്്.
പ്രതികളുടെ ആദ്യ റിമാന്‍ഡ് കാലാവധിക്കുള്ളില്‍ മാത്രമേ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനാകൂവെന്ന നിയമപ്രശ്നം നിലവിലുള്ള സാഹചര്യത്തിലാണ് എന്‍.ഐ.എ പൊലീസിന്‍െറ നടപടിയെ തള്ളിയത്. കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിത്തുടങ്ങിയപ്പോള്‍ മുതലാണ് കേസിന് തുടക്കം. അതിനുമുമ്പുള്ള റിമാന്‍ഡ് പരിഗണിക്കേണ്ടതില്ളെന്നായിരുന്നു വാദം.
എന്നാല്‍, അറസ്റ്റ് അടക്കമുള്ള നടപടികളില്‍ പൊലീസ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി കണക്കാക്കാനാകില്ളെന്ന് കോടതി നിരീക്ഷിച്ചു. പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
പിന്നീട് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും അന്വേഷണം എന്‍.ഐ.എക്ക് കൈമാറുകയുമായിരുന്നു. എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷയില്‍ ജഡ്ജി കെ.എം. ബാലചന്ദ്രന് ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും. കേന്ദ്ര ഏജന്‍സിക്ക് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതിന്‍െറ ആവശ്യകത കോടതിക്ക് ബോധ്യപ്പെടുന്നുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിനെക്കാള് ജയിലില്‍ ചോദ്യംചെയ്യുന്നതല്ളേ നല്ലതെന്ന് കോടതി ചോദിച്ചു.
എന്നാല്‍, ഇവരെ പല സ്ഥലങ്ങളിലും അന്വേഷണത്തിന്‍െറ ഭാഗമായ തെളിവെടുപ്പിന് കൊണ്ടുപോകാനുണ്ടെന്ന മറുപടിയാണ് എന്‍.ഐ.എ നല്‍കിയത്. കൂടാതെ, ഇവരില്‍നിന്ന് പിടികൂടിയ സാറ്റലൈറ്റ് ഫോണിന്‍െറ ഉടമ ആരാണെന്ന് കണ്ടത്തെി കൂടുതല്‍ അന്വേഷണം നടത്തണമെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.
ജൂലൈ ആദ്യത്തിലാണ് തീരസംരക്ഷണ സേന ബോട്ടും 12 പേരെയും കസ്റ്റഡിയിലെടുത്തത്. എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇവരുടെ റിമാന്‍ഡ് കാലാവധി ഈമാസം 13ന് അവസാനിക്കാനിരിക്കേയാണ് എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
