തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ ഭക്ഷണത്തില്‍ ബ്ലേഡ്: അന്വേഷണം ഊര്‍ജിതം
text_fieldsതൃശൂര്‍: ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നല്‍കാന്‍ തയാറാക്കിയ ഒൗഷധച്ചോറില്‍ ബ്ളേഡ് കഷണങ്ങള്‍ കണ്ടത്തെിയ സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു. ഭക്ഷണത്തില്‍ ബ്ളേഡ് പൊട്ടിച്ചിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് ദേവസ്വം അധികൃതരുടെ സംശയം. ആനയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണവുമായി ആനപ്രേമികളുടെ സംഘടനയും രംഗത്തത്തെിയിട്ടുണ്ട്. സംഭവം വനംവന്യജീവി വകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹെറിട്ടേജ് ആനിമല്‍ ടാസ്ക് ഫോഴ്സും പ്രധാനമന്ത്രിക്ക് പരാതി നല്‍കി.
വെള്ളിയാഴ്ച വൈകീട്ടാണ് സുഖചികിത്സയുടെ ഭാഗമായി ആനക്ക് തയ്യാറാക്കി നല്‍കുന്ന ഭക്ഷണത്തില്‍ ബ്ളേഡ് കഷണങ്ങള്‍ കണ്ടത്. ഭക്ഷണത്തിന്‍്റെ ചൂടാറുന്നതിനായി ഇളക്കുന്നതിനിടെയാണ് ഒന്നാം പാപ്പാന്‍ ഷിബുവാണ് ബ്ളേഡ് കഷണങ്ങള്‍ കണ്ടത്. ബ്ളേഡ് കഷണങ്ങള്‍ അശ്രദ്ധ മൂലം ഉള്‍പ്പെട്ടതായിരിക്കാം എന്ന് കരുതിയെങ്കിലും സംശയം തീരാത്തതിനാല്‍ മറ്റുള്ളവരെ കൂട്ടി ഭക്ഷണം നന്നായി ഇളക്കിയപ്പോഴാണ് കൂടുതല്‍ ബ്ളേഡുകഷണങ്ങള്‍ കണ്ടത്തെിയത്. ഒരു ബ്ളേഡ് പൂര്‍ണമായും മറ്റൊന്ന് നാല് കഷണമാക്കിയ നിലയിലുമായിരുന്നു.
ഒൗഷധക്കൂട്ടുകള്‍ ചേര്‍ത്തുള്ള എട്ട് കിലോയോളം ഭക്ഷണമാണ് ആനക്ക് നല്‍കുന്നത്. ബ്ളേഡ് കഷണം ആനയുടെ വയറ്റിലത്തെിയാല്‍ മരണം സംഭവിക്കുമെന്ന് പരിശോധനക്കത്തെിയ വെറ്ററിനറി സര്‍വകലാശാലായിലെ ഡോ. ടി.എസ്. രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
