തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കും. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകുന്നതിനെകുറിച്ച് ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീളുന്നതില്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി.
അതേസമയം, കോടതിയെ സമീപിച്ച് 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമീഷന്‍ നീക്കം. നവംബര്‍ ഒന്നിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
