കിണറുകളിലുള്‍പ്പെടെ ഭൂഗര്‍ഭജലത്തില്‍ രാസമാലിന്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു
text_fieldsതൃശൂര്‍: സംസ്ഥാനത്തെ കിണറുകളിലടക്കമുള്ള ഭൂഗര്‍ഭജലത്തില്‍ കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന രാസമാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു. വ്യാവസായിക സ്ഥാപനങ്ങള്‍ കൂടുതലായുള്ള എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ ജില്ലകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന രാസമാലിന്യങ്ങള്‍ ജലത്തിലുണ്ടെന്ന് പരിശോധനയില്‍ കണ്ടത്തെി. എന്നാല്‍, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ഈ മലിനീകരണം തടയുന്നതിന് കാര്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെന്നതാണ് മറ്റൊരു സത്യം.
കേന്ദ്ര ഭൂജല ബോര്‍ഡ് കേരളത്തിലെ ഭൂജലം സംബന്ധിച്ച് പഠനം നടത്തി രണ്ടു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്ട്ടുകളിന്മേല് ഒരു പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഇത്തരം ജലസ്രോതസ്സുകളിലെ ജലത്തിന്‍െറ പരിശോധന പോലും നടക്കുന്നില്ളെന്നതാണ് വസ്തുത. കേന്ദ്ര ഭൂജല ബോര്‍ഡ് കേരളത്തിലെ ജലസ്രോതസ്സുമായി ബന്ധപ്പെട്ട് പ്രത്യേകമായ പഠനമുള്പ്പെടെയാണ് നടത്തിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതലായി ഫ്ളൂറൈഡ്, ഇരുമ്പ്, നൈട്രേറ്റ്, ലെഡ്, ക്രോമിയം പോലുള്ള രാസപദാര്‍ഥങ്ങള്‍ സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലുമുള്ള ജലസ്രോതസ്സുകളിലുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നെല്‍കൃഷി കൂടുതലായി നടക്കുന്ന പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലെ വെള്ളത്തിലും കിണറുകളിലും ഫ്ളൂറൈഡിന്‍െറ അളവ് കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. ഈ വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ കാര്യമായ പഠനമൊന്നും നടത്തിയിട്ടില്ല. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഭൂരിപക്ഷം കിണറുകളിലും ഇരുമ്പിന്‍െറ (അയണ്‍) അംശം കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് പഠനങ്ങളില്‍ പറയുന്നു. ഇത് പല ത്വഗ്രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജില്ലകളിലും വെള്ളത്തില്‍ നൈട്രേറ്റിന്‍െറ സാന്നിധ്യവും ഉണ്ട്. വ്യാവസായിക കേന്ദ്രങ്ങള്‍ കൂടുതലായുള്ള എറണാകുളം, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിലെ ജലസ്രോതസ്സുകളില്‍ ട്രേസ് എലിമെന്റായ ലെഡ്, ക്രോമിയം എന്നിവയുടെ സാന്നിധ്യവുമുണ്ട്.
ഇത് കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന രാസപദാര്‍ഥങ്ങളാണ്. വ്യവസായ മേഖലകളില്‍ നിന്നുള്ള മലിനീകരണമാണ് ഈ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം വെള്ളത്തില്‍ വര്‍ധിക്കാന്‍ കാരണമായുള്ളത്. എന്നാല്‍, അത്തരത്തിലുള്ള ഒരു പരിശോധനയും സംസ്ഥാനത്ത് നടക്കുന്നില്ളെന്ന് മാത്രം. കേന്ദ്ര ഭൂജല ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഈ രാസമാലിന്യങ്ങള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയുന്നില്ളെന്നാണ് ഇതിന് കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതും. എന്നാല്‍, ഇത്തരം രാസപദാര്‍ഥങ്ങള്‍ പ്രശ്നം സൃഷ്ടിക്കുന്നത് തന്നെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാന്‍സറിന് പുറമെ, തൈറോയ്ഡ്, ചര്‍മ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഇത് കാരണമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
