ആനവേട്ട: അന്വേഷണത്തിനിടെ വനപാലകര്‍ പരിശീലനത്തിന് വിദേശത്തേക്ക്
text_fieldsകൊച്ചി: അന്വേഷണം പുരോഗമിക്കുന്നതിനിടെ ആനവേട്ട നടന്ന ഇടമലയാറും നേര്യമംഗലവും ഉള്‍പ്പെടുന്ന വനം സര്‍ക്ക്ളിന്‍െറ മുഖ്യ ചുമതലക്കാര്‍ പരിശീലനത്തിനായി വിദേശത്തേക്ക്. മധ്യമേഖല വനം സര്ക്ക്ളായ തൃശൂരിലെ വനപാലകന് ജി.ഫണീന്ദ്രകുമാര്‍ റാവുവും കോട്ടയം ഹൈറേഞ്ച് സര്‍ക്ക്ളിലെ വനപാലകന് ജെ.ജസ്റ്റിന് മോഹനുമാണ് പരിശീലനത്തിന് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ഇവര്‍ക്കൊപ്പം വനം വകുപ്പില്‍ വിജിലന്‍സ് ചുമതലയുള്ള വനപാലകന് ശ്രാവണ്‍കുമാറും പരിശീലനത്തിന് തെരഞ്ഞെടുത്തവരിലുണ്ട്.
ഇന്ത്യന്‍ വനം സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര വനം വകുപ്പ് നടത്തുന്ന രണ്ടര മാസം നീളുന്ന പരിശീലന പരിപാടിയുടെ ഭാഗമാണ് ഇവരുടെ വിദേശയാത്ര. ഈ മാസം 17 മുതലാണ് പരിശീലനം ആരംഭിക്കുക. വനം വകുപ്പില്‍ പ്രധാന ഡിവിഷനുകളില്‍ ഇവര്‍ക്ക് പകരക്കാര്‍ക്ക് താല്‍ക്കാലിക ചുമതലയും നല്‍കിയിട്ടുണ്ട്. തൃശൂര്‍ സര്ക്ക്ളിന് കീഴില്‍ വരുന്ന മലയാറ്റൂര്‍, വാഴച്ചാല്‍, ചാലക്കുടി, തൃശൂര്‍ വനം ഡിവിഷനുകളില്‍ മലയാറ്റൂര്‍ കേന്ദ്രീകരിച്ചും കോട്ടയം, കോതമംഗലം, മൂന്നാര്‍, മാങ്കുളം, മറയൂര്‍ ഡിവിഷനുകള്‍ ഉള്‍പ്പെട്ട കോട്ടയം ഹൈറേഞ്ച് സര്‍ക്ക്ളിലെ മൂന്നാര്‍ ഡിവിഷനിലെ നേര്യമംഗലം കേന്ദ്രീകരിച്ചുമാണ് ആനവേട്ട നടന്നതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
മലയാറ്റൂര്‍ ഡിവിഷനില്‍ വരുന്ന കോടനാട്, കാലടി, തുണ്ടത്തില്‍, കുട്ടമ്പുഴ, ഇടമലയാര്‍ വനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങളിലും വേട്ടക്കാര്‍ സജീവമായിരുന്നുവെന്നാണ് കണ്ടത്തെല്‍. ജി.ഫണീന്ദ്രകുമാര്‍ റാവുവിന്‍െറ കീഴില്‍ വരുന്ന മലയാറ്റൂര്‍ ഡിവിഷനില്‍ അഞ്ച് സ്ഥലങ്ങളിലായിരുന്നു ആനയുടെ ജഡാവശിഷ്ടത്തിന്‍െറ ഭാഗമായ എല്ലിന് കഷണങ്ങള്‍ വനംവകുപ്പ് പിന്നീട് കണ്ടത്തെിയിരുന്നു. ഇതില്‍ നാലെണ്ണം കരിമ്പാനി വനാതിര്‍ത്തിയിലും മറ്റൊന്ന് തുണ്ടത്തില്‍ റേഞ്ചിലെ ഇടമലയാര്‍ അതിര്‍ത്തിയിലുമായിരുന്നു കണ്ടത്തെിയത്.
ആനവേട്ടക്കേസിന്െറ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നേര്യമംഗലം റേഞ്ച് ഓഫിസര്‍ എ.എം. സോമനെ അടുത്തിടെകല്പറ്റയ്ക്ക് സ്ഥലം മാറ്റിയിരുന്നു. 43 പേര് പ്രതിപ്പട്ടികയിലുള്ള ആനവേട്ടക്കേസില്‍ ഇതുവരെ 30ലേറെ പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന് മാനക്കേടുണ്ടാക്കിയ ആനവേട്ട പോലുള്ള വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നിര്‍ദേശങ്ങളുടെ ഭാഗമായി റേഞ്ച് ഓഫിസര്‍മാരുടെ ചുമതലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മരംമുറിക്കല്‍, പ്ളാന്േറഷന്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കരാര്‍ ജോലികളുടെ മേല്‍നോട്ട ചുമതലയില്‍ മാത്രമായി ചില റേഞ്ച് ഓഫിസര്‍മാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
റേഞ്ചില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ കരാര്‍ ജോലികള്‍ നടത്തേണ്ടതില്ളെന്ന നിര്‍ദേശമാണ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് ലക്ഷത്തിന് മുകളില്‍ വരുന്ന ജോലികള്‍ അതത് ഡി.എഫ്.ഒയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ നടത്താവുവെന്നും 10 ലക്ഷത്തിന് മുകളിലുള്ള കരാര്‍ ജോലികള്‍ക്ക് കണ്‍സര്‍വേറ്ററുടെ പ്രത്യേക ഉത്തരവ് ആവശ്യമാണെന്നുമാണ് നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
