മാനനഷ്ടക്കേസ്: ബാലകൃഷ്ണപിള്ള നേരിട്ട് ഹാജരാകണം
text_fieldsകൊട്ടാരക്കര: വാളകം കേസിലെ അധ്യാപകന് കൃഷ്ണകുമാറിന്‍െറ ഭാര്യയും അധ്യാപികയുമായ ഗീത നല്കിയ മാനനഷ്ടക്കേസില്‍ മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ള കോടതിയില്‍ നേരിട്ട് ഹാജരാകണം.
കോടതിയില്‍ ഹാജരാകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈകോടതി നീക്കിയതോടെയാണിത്. കേസ് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഇടമലയാര്‍ കേസിലെ ജയില്‍വാസം കഴിഞ്ഞത്തെിയ പിള്ളക്ക് 2012 ഫെബ്രുവരി ഏഴിന് കൊട്ടാരക്കര മണികണ്ഠന് ആല്‍ത്തറയില്‍ നല്കിയ സ്വീകരണയോഗത്തില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.
പ്രസംഗം അപകീര്ത്തികരമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഗീത മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ അഞ്ച് സാക്ഷികളാണുള്ളത്. കേസ് ഫയലില്‍ സ്വീകരിച്ച് പിള്ളക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയത്. ഗീത ഹൈകോടതിയെ സമീപിച്ചതിനത്തെുടര്ന്നാണ് സ്റ്റേ ഉത്തരവ് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
