വെള്ളനാട് നാരായണന് അന്തരിച്ചു
text_fieldsതിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തും നാടകരചയിതാവുമായ വെള്ളനാട് നാരായണന് (74) അന്തരിച്ചു. ഇരുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ‘നിന്നെപ്പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ..’ എന്ന് തുടങ്ങുന്ന ഗാനമടക്കം ശ്രദ്ധേയമായ നിരവധി രചനകള്‍ ഇദ്ദേഹത്തിന്‍േറതായുണ്ട്. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു അന്ത്യം.
വെള്ളനാട് പുരമ്പിന്‍ കോണത്തുവീട്ടില്‍ പൊന്നന്‍െറയും തങ്കമ്മയുടെയും മകനായി ജനിച്ച നാരായണന് ചെറുപ്പത്തില്‍ തന്നെ വായനയില്‍ താല്പരനായിരുന്നു. തുടര്‍ന്ന് വില്ലടിച്ചാന്‍പാട്ടും കഥാപ്രസംഗവും എഴുതിത്തുടങ്ങി. ക്ളാസിക് നോവലുകളും സുന്ദരയ്യയുടെ തെലങ്കാന സമരവുമൊക്കെ ഇതിവൃത്തമാക്കി കഥാപ്രസംഗങ്ങള്‍ രചിച്ചു. ഒമ്പതാം വയസ്സില്‍ ‘ജേതാക്കള്‍’ എന്ന നാടകത്തില്‍ അഭിനയിച്ച് അരങ്ങിലത്തെി.
സ്കൂള്‍ പഠനത്തിനുശേഷം തിരുവനന്തപുരം എം.ജി കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടി. സഹൃദയ കലാസമിതിക്കുവേണ്ടി അമച്വര്‍ നാടകങ്ങളും എഴുതി. അതിനിടെ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ലഭിച്ചു. ‘അവളെന്‍െറ സ്വപ്നം’ എന്ന സിനിമക്ക് തിരക്കഥയെഴുതിയെങ്കിലും ചിത്രം തിയറ്ററിലത്തെിയില്ല. അതേസമയം ‘സരസ്വതീയാമ’ത്തിന്‍െറ തിരക്കഥയും ഗാനങ്ങളും എഴുതാനുള്ള ക്ഷണം ലഭിച്ചു. പടം വിജയമായില്ളെങ്കിലും അതിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
‘മൂക്കുത്തി ’എന്ന ചിത്രത്തിന് വേണ്ടിയാണ് ഒടുവില്‍ ഗാനരചന നടത്തിയത്. നാടകരംഗത്തേക്ക് മടങ്ങിയ അദ്ദേഹം പിന്നീട് കര്ണ്ണന്, ചിലപ്പതികാരം, കൃഷ്ണായനം തുടങ്ങിയ നാടകങ്ങള്‍ ഒരുക്കി. ഇതിനിടെ ടെലിവിഷന്‍ സീരിയലുകള്‍ക്കും കഥയെഴുതി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ‘ദേവീമാഹാത്മ്യത്തിന്െറ’ തിരക്കഥ ഇദ്ദേഹത്തിന്േറതായിരുന്നു. 1998ല്‍ നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. ഭാര്യ: വസന്ത. മക്കള്‍: ശ്രീകല, ബാലമുരളി, ചിത്രമോഹന്‍ മരുമക്കള്‍: ശ്രീകല, സുരേഷ്, ഷിജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
