മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങണം –എഫ്.ഡി.സി.എ സെമിനാര്‍
text_fieldsപാലക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി വര്‍ഗീയ ഫാഷിസമാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) മധ്യമേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ സെമിനാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വമേഖലയിലുമുള്ള കാവിവത്കരണം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന കടുത്ത അപരാധമാണ്. മതത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതാണ് കുഴപ്പമെന്നും ജസ്റ്റിസ് ഷംസുദ്ദീന്‍ പറഞ്ഞു.
മോദിക്ക് സ്വീകാര്യനല്ലാത്ത ഒരാളെ എവിടേയും നിയമിക്കാന്‍ പാടില്ളെന്നത് ഫാഷിസമാണെന്ന് വിഷയാവതാരകനായ പ്രഫ. കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. പ്രതിപക്ഷത്തോടുള്ള മോദി സര്‍ക്കാറിന്‍െറ അസഹിഷ്ണുത കേന്ദ്രത്തിന്‍െറ ഏകാധിപത്യപ്രവണതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വൈവിധ്യങ്ങളെ ഭയപ്പെടുകയാണെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. മതവും രാഷ്ട്രീയവും സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുകയല്ല, ആവിഷ്കരിക്കുകയാണ് വേണ്ടതെന്ന് കെ.ഇ.എന്‍ പറഞ്ഞു. ജനാധിപത്യത്തിനും മതസൗഹാര്‍ദത്തിനും നേരെയുള്ള ഏത് നീക്കത്തെയും സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്ന് മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. രാജ്യത്തെ മുന്‍നിരമാധ്യമങ്ങളും സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാറിന്‍െറ ഫാഷിസ്റ്റ്വത്കരണത്തിനെതിരെ ഭീകരമായ മൗനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഫാഷിസ്റ്റുകള്‍ പേടിക്കുന്നത് സ്വാതന്ത്ര്യത്തെയാണെന്ന് നാടകകൃത്ത് കെ.പി.എസ്. പയ്യനടം പറഞ്ഞു. എഫ്.ഡി.സി.എ സെക്രട്ടറി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പ്രേമ ജി. പിഷാരടി സംസാരിച്ചു. അഡ്വ. ഗിരീഷ് നൊച്ചുള്ളി സ്വാഗതവും സുഹൈല്‍ ഹാഷിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
