അച്യുതവാര്യര്‍ പരിസ്ഥിതി മൂല്യം തിരിച്ചറിഞ്ഞ പത്രപ്രവര്‍ത്തകന്‍ –മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍
text_fieldsതൃശൂര്‍: വായനക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച പത്രപ്രവര്‍ത്തകനായിരുന്നു ടി.വി. അച്യുതവാര്യരെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യം തിരിച്ചറിഞ്ഞ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂര്‍ പ്രസ്ക്ളബിന്‍െറ ടി.വി. അച്യുതവാര്യര്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമം’ കൊച്ചി യൂനിറ്റിലെ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കും ഏഷ്യാനെറ്റ് കാമറാമാന്‍ സോളമന്‍ റാഫേലിനും ഫലകവും പ്രശസ്തിപത്രവും കാഷ് അവാര്‍ഡും മന്ത്രി സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷം വിവിധ അവാര്‍ഡുകള്‍ നേടിയ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരായ ഡേവിസ് പൈനാടത്ത് (ദീപിക), സന്തോഷ് ജോണ്‍ തൂവല്‍, പി. നഹാസ് (മലയാള മനോരമ), രഞ്ജിത് എന്‍. നായര്‍ (ജയ്ഹിന്ദ് ടി.വി), മുകേഷ് ലാല്‍, ശ്രീകേഷ് വെള്ളാനിക്കര (ടി.സി.വി), ഒ. രാധിക, കെ.കെ. ശ്രീരാജ് (മാതൃഭൂമി), ശ്യാംകൃഷ്ണന്‍ (മീഡിയ വണ്‍), പി.പി. സലീം (കൈരളി ടി.വി.), അഞ്ജുരാജ്, സോളമന്‍ റാഫേല്‍ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ക്ക് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പ്രസ്ക്ളബിന്‍െറ ഉപഹാരം നല്‍കി.
സി.എന്‍. ജയദേവന്‍ എം.പി, മേയര്‍ രാജന്‍ ജെ. പല്ലന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, ബാനര്‍ജി ക്ളബ് പ്രസിഡന്‍റ് ജോസ് ആലുക്ക, സെക്രട്ടറി ഇഗ്നി മാത്യു, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍, പ്രഫ. ടി.സി. ഭാനുമതി എന്നിവര്‍ സംസാരിച്ചു. എന്‍. ശ്രീകുമാര്‍ ടി.വി. അച്യുതവാര്യര്‍ അനുസ്മരണം നടത്തി. പ്രസ്ക്ളബ് പ്രസിഡന്‍റ് വി.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബൈജു കൊടുവള്ളിയും സോളമന്‍ റാഫേലും മറുപടി പറഞ്ഞു. അച്യുതവാര്യരുടെ മകന്‍ രാജന്‍ സംബന്ധിച്ചു. പ്രസ്ക്ളബ് സെക്രട്ടറി കെ.സി. അനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ പോള്‍ മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
