അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ല -വി.എം സുധീരന്‍
text_fieldsതിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തൃശൂര്‍ ചാവക്കാട്ടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെങ്കിലും അപലപനീയമാണ്. ഒരു തരത്തിലും തെറ്റായ ശൈലികളും പ്രവണതകളും ഉണ്ടാകരുതെന്നും സുധീരന്‍ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന്‍െറ പേരില്‍ സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാഠമാകണം. അനഭിലഷണീയ പ്രവണതകള്‍ കോണ്‍ഗ്രസിലും വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ അക്രമത്തിന്‍െറ ചെറിയ കണിക പോലും ഉണ്ടാകരുത്. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തിലാണ് സുധീരന്‍െറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
