കരാറിലൂടെയും വില്‍പത്രത്തിലൂടെയുമുള്ള മിച്ചഭൂമി കൈമാറ്റം നിയമവിരുദ്ധം -ഹൈകോടതി
text_fieldsകൊച്ചി: കരാറിലൂടെയും വില്‍പത്രത്തിലൂടെയുമുള്ള മിച്ചഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് ഹൈകോടതി. മിച്ചഭൂമി ഉടമകളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയ ഭൂമിക്ക് മാത്രമേ ഭൂ പരിഷ്കരണ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള ഇളവ് ബാധകമാവൂ. മിച്ചഭൂമിയില്‍നിന്ന് ഉടമ ബന്ധുക്കള്‍ക്ക് ഇഷ്ടദാനമായി നല്കുന്ന ഭൂമി സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടേണ്ട ഗണത്തില്‍ വരുന്നതാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
10 ഏക്കര്‍ വരെ മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരെല്ലാം ഭൂമിയുടെ അവകാശികളായി മാറുന്ന രീതിയിലായിരുന്നു 2005ലെ ഭൂപരിഷ്കരണ നിയമഭേദഗതി. സ്വകാര്യമായി കൈവശം വെക്കാനുള്ള പരിധി വിട്ട് നാലേക്കര്‍ വരെയുള്ള മിച്ചഭൂമിക്കാണ് ഈ ഇളവനുവദിച്ചതെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. പൂണിത്തുറ വില്ളേജിലെ വൈറ്റിലയില്‍ മിച്ചഭൂമിയായി കണ്ടത്തെി സര്‍ക്കാറിലേക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട ഭൂമിക്ക് 2005ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമ ഭേദഗതി പ്രകാരം ഇളവനുവദിച്ച കണയന്നൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍െറ ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാറും സംസ്ഥാന ലാന്‍ഡ് ബോര്‍ഡും നല്കിയ പുന$പരിശോധനാ ഹരജിയാണ് കോടതി പരിഗണിച്ചത്.
കൈവശാവകാശ പരിധി കഴിഞ്ഞുള്ള 1.52 ഏക്കര്‍ മിച്ച ഭൂമിയായതിനാല്‍ സര്‍ക്കാറിലേക്ക് തിരിച്ചുനല്‍കണമെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്ഥലം ഉടമയായ ഇന്നസെന്റ് പീറ്ററിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ സ്ഥലം മാതാവ് മേരി ഗോസ്മിയുടെ ഉടമസ്ഥതയിലുള്ളതായി പിന്നീട് കണ്ടത്തെി. ലാന്‍ഡ് ബോര്‍ഡ് പുതിയ നോട്ടീസ് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതിനിടെ, ആദ്യ ഉത്തരവ് 1980 ഡിസംബറില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇഷ്ടദാനത്തിന്െറ അടിസ്ഥാനത്തില്‍ പലര്‍ക്കായി സ്ഥലം വില്പന നടത്തിയെന്ന വാദവുമായി കൈവശക്കാര്‍ ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. 1987ല്‍ റിവിഷന്‍ ഹരജി ഹൈകോടതി തീര്‍പ്പാക്കി. ലാന്‍ഡ് ബോര്‍ഡിലും ഹൈകോടതിയിലുമായി കേസ് നടക്കുന്നതിനിടെ ഇഷ്ടദാനമായി ഈ ഭൂമി ചേര്‍ത്തല എഴുപുന്ന സ്വദേശിയായ ഫാ. സേവ്യര്‍ കാരുവള്ളില്‍, ഇഗ്നേഷ്യസ് എന്ന ഇന്നസെന്റ്, മേരി തുടങ്ങിയവരുടെ പേരിലുമത്തെി. ഇതിനിടെ, 2009 ജൂണ്‍ 30ന് ഇവരുടെ ഉടമസ്ഥതയിലുള്ള 1.028 ഏക്കര്‍ ഭൂമിക്ക് 2005ലെ ഭേദഗതി പ്രകാരം ഇളവനുവദിച്ച് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍െറ ഉത്തരവുണ്ടായി. ശേഷിക്കുന്ന 49.250 സെന്റ് സ്ഥലം മാത്രം സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടാനായിരുന്നു ഉത്തരവ്. ഭൂപരിഷ്കരണ നിയമത്തിലെ ഏഴ് ഇ വകുപ്പ് പ്രകാരം 2006ന് മുമ്പ് മിച്ചഭൂമി കൈമാറി ലഭിച്ചവര്‍ക്ക് കൈവശം വെക്കാമെന്ന് വിലയിരുത്തിയായിരുന്നു ലാന്‍ഡ് ബോര്‍ഡിന്‍െറ ഉത്തരവ്. എന്നാല്‍, നിയമഭേദഗതി ശരിയായി വ്യാഖ്യാനിച്ചല്ല ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
മിച്ചഭൂമിയുടെ ഉടമയില്‍നിന്ന് നേരിട്ടല്ല, ഭൂമി കൈമാറിക്കിട്ടിയതെന്നിരിക്കെ ഭൂമിയുടെ നിലവിലെ ഉടമകള്‍ക്ക് ഇളവനുവദിക്കാനാവില്ളെന്നായിരുന്നു സര്‍ക്കാറിന്‍െറ വാദം.ഈ വാദം അംഗീകരിച്ച ഡിവിഷന്‍ബെഞ്ച് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍െറ ഉത്തരവ് റദ്ദാക്കി. ഭേദഗതി പ്രകാരം വസ്തു നല്കുന്നയാള് മിച്ചഭൂമി കൈവശമുള്ളയാളായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂപരിഷ്കരണ നിയമത്തിലെ മിച്ചഭൂമി ചട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബന്ധുക്കള്‍ക്ക് അധിക ഭൂമി കൈമാറ്റം ചെയ്തവര്‍ക്ക് തിരിച്ചടിയാകുന്നതാണ് വിധി. ഇഷ്ടദാനം നല്കിയതും യഥാര്‍ഥ മിച്ചഭൂമി ഉടമയില്നിന്നല്ലാതെ വിലകൊടുത്തു വാങ്ങിയതുമായ തര്‍ക്കം വിവിധ കോടതികളില്‍ നിലവിലുണ്ട്. ഹൈകോടതി ഡിവിഷന്‍ബെഞ്ചിന്‍െറ ഈ വിധി ഈ കേസുകളിലും നിര്‍ണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
