ആര്.എസ്.പി എല്‍.ഡി.എഫിലേക്കില്ല -എ.എ അസീസ്
text_fieldsകൊല്ലം: ആര്.എസ്.പി എല്‍.ഡി.എഫിലേക്ക് തിരിച്ച് പോകില്ളെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്.എസ്.പി സംസ്ഥാന സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സി.പി.എം ആര്.എസ്.പിയെ ദുര്‍ബലപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള മതേതര പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വര്‍ഗീയതക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ആര്.എസ്.പി(ബി) വിഭാഗം ആര്.എസ്.പിയില്‍ ലയിച്ചതിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് നടക്കുന്നത്. പ്രതിനിധിസമ്മേളനം ഇന്ന് രാവിലെ 10ന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ ചന്ദ്രചൂഡന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അബനി റോയി സംസാരിക്കും. തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കും. 1006 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
