മാട്ടിറച്ചി ക്ഷാമത്തിന്‍െറ മറവില്‍ കോഴിയിറച്ചിക്ക് വില വര്‍ധിപ്പിക്കാന്‍ ചരടുവലി
text_fields
കൊച്ചി: മാട്ടിറച്ചി ക്ഷാമത്തിന്‍െറ മറവില്‍ കോഴിയിറച്ചിക്ക് വില വര്‍ധിപ്പിക്കാന്‍ ഗൂഢനീക്കം. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളുടെ സഹായവും കിട്ടുന്നതിനാല്‍ വിവിധ പ്രദേശങ്ങളില്‍ കോഴിയിറച്ചി വില വര്‍ധിച്ചിട്ടുമുണ്ട്. അതേസമയം, കര്‍ക്കടകവും മറ്റും കാരണമായി വില്പന കുറഞ്ഞതിനാല്‍ വ്യാഴാഴ്ച എറണാകുളത്തെ വിവിധ പ്രദേശങ്ങളില്‍ ജീവനുള്ള ഇറച്ചിക്കോഴിയുടെ ചില്ലറ വില്പന വില 85 രൂപയായി കുറയുകയായിരുന്നു. അതിനിടെ, മാട്ടിറച്ചി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നടക്കുന്ന യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് സംസ്ഥാനത്തെ ഇറച്ചികച്ചവടക്കാര്‍. തമിഴ്നാട്ടില്‍നിന്ന് കന്നുകാലി ലോഡ് വരവ് നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമായി. ഇത് മുതലെടുത്ത് കോഴിയിറച്ചി വില കുതിച്ചുയര്‍ന്നു എന്നാണ് വിവിധ ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കുന്നത്. എന്നാല്‍, സംസ്ഥാനത്തെ ഫാമുകളില്‍ ആവശ്യത്തിന് കോഴിയുള്ളതിനാലും കര്‍ക്കടക മാസാചരണവും മറ്റുമായി വില്പന കുറഞ്ഞ് നില്‍ക്കുകയാണ്. അതിനാല്‍, വില വര്ധിച്ചിട്ടില്ളെന്ന് കച്ചവടക്കാര്‍ പറയുന്നു. വ്യാഴാഴ്ച എറണാകുളത്തിന്‍െറ വിവിധഭാഗങ്ങളില്‍ കോഴിയുടെ ചില്ലറ വില്പന വില 85-90 രൂപയായിരുന്നു. കൂടുതല്‍ വാങ്ങുന്നവര്‍ക്ക് ഇതില്‍ നിന്ന് അഞ്ചുരൂപ കുറച്ചുനല്‍കാനും കഴിയുമെന്ന് എറണാകുളത്തിന് സമീപത്തെ നെട്ടൂരില്‍ കോഴിക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ പറഞ്ഞു. മാട്ടിറച്ചി ക്ഷാമം ഇല്ലാതിരുന്ന റമദാന്, പെരുന്നാള്‍ ദിവസങ്ങളില്‍ കോഴിയിറച്ചി കിലോക്ക് 130 രൂപ വരെ ഉയര്‍ന്ന സ്ഥാനത്താണ് ഇപ്പോള്‍ 85 രൂപയിലേക്ക് താഴ്ന്നത്.
ഓണംവരെ ഇപ്പോഴത്തെ നിലയില്‍ വില തുടരാനാണ് സാധ്യതയെന്നും കച്ചവടക്കാര്‍ പറയുന്നു. ഓണദിവസങ്ങളില്‍ വില വര്‍ധിക്കുകയും ചെയ്യും. മാട്ടിറച്ചി കിട്ടാതായതിനെ തുടര്‍ന്ന് കോഴിയിറച്ചി വില 140 രൂപയായി ഉയര്‍ന്നുവെന്നാണ് ചില ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഇതിന്‍െറ ചുവടുപിടിച്ച് ചില പ്രദേശങ്ങളില്‍ കോഴിയിറച്ചി വില കൂട്ടി വില്‍ക്കുന്നുമുണ്ട്. സമാനസംഭവം മാട്ടിറച്ചിയുടെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. നാടന്‍ കന്നുകാലികളെ അറുത്ത് ഇറച്ചിയാക്കി വില്‍ക്കുന്ന ചില കടകള്‍ ഇപ്പോഴും വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷാമത്തെ തുടര്‍ന്ന് ഇറച്ചി കിലോ 260 രൂപയായിരുന്നിടത്തുനിന്ന് 300 വരെയായി ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍, പല പ്രദേശങ്ങളിലും 340 രൂപയാണ് വില എന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന്, വില വര്‍ധിപ്പിക്കാനുള്ള പ്രവണതയുമുണ്ട്. മാട്ടിറച്ചി പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ ഇറച്ചിക്കച്ചവടക്കാരുടെ പ്രതിനിധികള്‍ ബുധനാഴ്ച മുഖ്യമന്ത്രിയെയും വിവിധ മന്ത്രിമാരെയും സന്ദര്‍ശിച്ച് പ്രശ്നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സംഘടനാ പ്രതിനിധികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
