മന്ത്രവാദത്തിന്‍െറ പേരില്‍ സ്വര്‍ണവും ഫോണും തട്ടിയ യുവതി പിടിയില്‍
text_fields
പെരിന്തല്‍മണ്ണ: ദോഷങ്ങള്‍ മാറ്റാന്‍ മന്ത്രവാദം നടത്താനത്തെി സ്വര്‍ണാഭരണങ്ങളും സ്മാര്‍ട്ട് ഫോണും കൈക്കലാക്കി മുങ്ങിയ യുവതി അറസ്റ്റില്‍. തിരുവനന്തപുരം നറുവന്മൂട് ബിന്ദു ഭവനില്‍ ഉമാദേവിയാണ് അറസ്റ്റിലായത്. മങ്കട മേലേ അരിപ്രയിലെ യുവതിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ ജൂലൈ 28നാണ് തട്ടിപ്പ് നടന്നത്. സംഭവദിവസം രാവിലെ കുടിവെള്ളം ചോദിച്ചത്തെിയ ഉമാദേവി വീട്ടുകാരുമായി കുറഞ്ഞ സമയത്തിനകം അടുപ്പത്തിലായി. കൈനോക്കി ഭാവികാര്യങ്ങള്‍ പറയാന്‍ കഴിയുമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ഇവര്‍ വീട്ടിലുള്ളവര്‍ക്ക് ചില ദോഷങ്ങളുണ്ടെന്നും മന്ത്രവാദത്തിലൂടെ അത് തീര്‍ക്കാമെന്നും പറഞ്ഞു.
മന്ത്രവാദത്തിന് സമ്മതമെങ്കില്‍ പൂജയും മറ്റ് ക്രിയകളും നടത്താന്‍ പിറ്റേന്ന് വരാമെന്ന് പറഞ്ഞ് പൂജാസാധനങ്ങളുടെ ലിസ്റ്റും നല്‍കി. പിറ്റേന്ന് കാലത്ത് അരിപ്രയിലെ വീട്ടിലത്തെി പൂജകള്‍ ആരംഭിച്ചു. 10 മിനിറ്റ് കഴിഞ്ഞ് മുറി തുറന്ന ഉമാദേവി പുറത്തുവന്ന് വാതില്‍ പൂട്ടുകയും പിറ്റേന്ന് തുറന്നാല്‍ മതിയെന്നും പറഞ്ഞു. പ്രതിഫലമായി 2000 രൂപ വാങ്ങിയാണ് സ്ഥലം വിട്ടത്. ഇതിനിടെ സംശയം തോന്നിയ വീട്ടുകാര്‍ കുറച്ച് സമയം കഴിഞ്ഞ് മുറിതുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുപവന്‍ സ്വര്‍ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതറിയുന്നത്. തുടര്‍ന്ന് മങ്കട പൊലീസില്‍ പരാതി നല്‍കി. ഉമാദേവി നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടരന്വേഷണത്തിലാണ് വള്ളുവമ്പ്രം പുല്ലാരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇവരെ പെരിന്തല്‍മണ്ണ സി.ഐ കെ.എം. ബിജു, മങ്കട എസ്.ഐ കെ.പി. മനേഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത ആഭരണത്തില്‍ ഒന്ന് ബാങ്കില്‍ പണയംവെച്ചു. മറ്റൊന്ന് താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു. തൃപ്പനച്ചി സ്വദേശിയെ വിവാഹം ചെയ്ത് ഇവര്‍ പലയിടങ്ങളിലും താമസിച്ച് കൈനോട്ടവും ഭാവിപറയലുമായി കഴിയുകയായിരുന്നു. അഡീഷനല്‍ എസ്.ഐ സെയ്തലവി, രമേശന്‍, വിദ്യാധരന്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ജ്യോതി, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
