ഭൂനിയമ ഭേദഗതി ഹൈകോടതി ഭാഗികമായി റദ്ദാക്കി
text_fieldsകൊച്ചി: 2005ലെ ഭൂനിയമ ഭേദഗതി ഹൈകോടതി ഭാഗികമായി റദ്ദാക്കി. 10 ഏക്കര്‍വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാമെന്ന ഭേദഗതിയാണ് ഹൈകോടതി റദ്ദാക്കിയത്. 2005ല്‍ കെ.എം. മാണി റവന്യൂ മന്ത്രിയായിരിക്കെയാണ് ഭൂനിയമ ഭേദഗതി കൊണ്ടുവന്നത്. ഭൂപരിഷ്കരണ നിയമം 7(ഇ)ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍, പത്ത് ഏക്കര്‍ വരെ മിച്ചഭൂമി കൈവശം വെച്ചവര്‍ക്ക് ആ ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിക്കുമായിരുന്നു. സീറോ ലാന്‍ഡ് പദ്ധതിയില്‍ ആവശ്യമായ ഭൂമി ലഭിക്കുന്നില്ളെന്ന പരാതി ഉണ്ടായപ്പോള്‍ 2012ല്‍ ഈ പത്ത് ഏക്കറിന്‍െറ പരിധി സര്‍ക്കാര്‍ നാല് ഏക്കറായി കുറച്ചു. ഭേദഗതി വന്നതോടെ നിരവധിപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണു ഹൈകോടതിയുടെ വിധി.
എന്നാല്‍ ഭൂഉടമ പിന്തുടര്‍ച്ച പ്രകാരം ബന്ധുക്കള്‍ക്കു കൈമാറിയ ഭൂമിക്ക് ഈ ഇളവ് ബാധകമല്ളെന്ന് ഭൂനിയമ ഭേദഗതി റദ്ദാക്കിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ബന്ധുക്കള്‍ കൈമാറിയ ഭൂമിക്കും ഈ നിയമഭേദഗതി ബാധകമാകില്ല. എന്നാല്‍ സ്വകാര്യ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയ നാല് ഏക്കര്‍ വരെയുള്ള ഭൂമിക്ക് മാത്രം ഭേദഗതി ബാധകമായിരിക്കുമെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
