എയ്ഡഡ് സ്കൂളുകളിലെ പുതിയ നിയമനങ്ങള്‍ക്കുമുമ്പ് അധ്യാപകര്‍ സത്യപ്രസ്താവന ഒപ്പിട്ടുനല്‍കണം
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ പുതിയ നിയമനങ്ങള്‍ക്ക് അധ്യാപകര്‍ സത്യപ്രസ്താവന ഒപ്പിട്ടുനല്‍കണം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അധ്യാപക പാക്കേജ് ഉത്തരവിലാണ് ഈ വ്യവസ്ഥ. മാനേജര്‍മാര്‍ നിയമിക്കുന്ന അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കുന്നതിനു മുമ്പ്, ‘നിര്‍ദിഷ്ട യോഗ്യതയില്ലായ്മ, യു.ഐ.ഡിയിലെ കൃത്രിമം, ജനനത്തീയതിയിലെ വ്യത്യാസം മുതലായവ പ്രകാരം നിയമിക്കപ്പെടാന്‍ അര്‍ഹതയില്ളെന്ന് പിന്നീട് കണ്ടത്തെിയാല്‍ പിരിച്ചുവിടും’ എന്ന സത്യപ്രസ്താവനയാണ് എഴുതിവാങ്ങേണ്ടത്. ഇക്കാര്യം വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തുകയും സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. സ്പെഷലിസ്റ്റ് അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കുകയും കേരള വിദ്യാഭ്യാസ ചട്ടപ്രകാരം തന്നെ നടത്താനും നിര്‍ദേശമുണ്ട്.
ഒരു സ്കൂളില്‍ കെ.ഇ.ആര്‍ അനുശാസിക്കുന്ന പ്രകാരം കുട്ടികള്‍/ പീരിയഡുകള്‍ ഇല്ളെങ്കില്‍ കോര്‍പറേറ്റ് മാനേജ്മെന്‍റുകള്‍ക്ക് അവരുടെ കീഴിലെ തൊട്ടടുത്ത സ്കൂളുകള്‍ ക്ളബ് ചെയ്ത് അധ്യാപകരെ നിയമിക്കാം. വ്യക്തിഗത മാനേജ്മെന്‍റ് സ്കൂളുകളില്‍ കുട്ടികള്‍/ പീരിയഡ് ഇല്ളെങ്കില്‍ അവ ക്ളബ് ചെയ്ത് സ്പെഷലിസ്റ്റ് അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കും. 2012^13 മുതല്‍ ‘14 ^‘15 വരെയും മാനേജര്‍മാര്‍ നടത്തിയ സ്പെഷലിസ്റ്റ് അധ്യാപക നിയമനങ്ങള്‍ പരിശോധിച്ച് കെ.ഇ.ആര്‍ പ്രകാരം അര്‍ഹതയുള്ള തസ്തികകളിലാണെങ്കില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളപക്ഷം അംഗീകാരം നല്‍കണം. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ അവധി നിയന്ത്രിക്കും.
ഇതിന്‍െറ ഭാഗമായി മൂന്നുമാസം വരെയുള്ള അവധി ഒഴിവുകളിലേക്ക് നിയമനത്തിന് ബന്ധപ്പെട്ട മാനേജ്മെന്‍റുകള്‍ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തണം. മൂന്നുമാസം വരെയുള്ള അവധി ഒഴിവിലെ പുതിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയുമില്ല. ഓരോ സ്കൂളിലും നിലനില്‍ക്കുന്ന അധ്യാപകരുടെ പട്ടിക മാര്‍ച്ച് 31ന് മുമ്പ് ഹെഡ്മാസ്റ്റര്‍മാര്‍/ മാനേജര്‍മാര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അനുവദിച്ച തസ്തികകളില്‍ മാത്രമേ അധ്യാപകരുള്ളൂവെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം. തസ്തിക നിര്‍ണയ ഉത്തരവ് പ്രകാരം അനുവദിച്ചതില്‍ കൂടുതല്‍ തസ്തികയില്‍ അധ്യാപകര്‍ നില്‍ക്കുന്നതോ അനുവദനീയമായ തസ്തികയില്‍ അംഗീകാരം ലഭിക്കാതെ അധ്യാപകര്‍ തുടരുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ അത്തരം മാനേജര്‍മാര്‍ക്കെതിരെ നടപടിക്കും നിര്‍ദേശമുണ്ട്.
സ്കൂളുകളില്‍ യു.ഐ.ഡി അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ എണ്ണം ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും സൂപ്പര്‍ ചെക് ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ക്കും വ്യവസ്ഥയുണ്ട്. കൃത്രിമം കണ്ടാല്‍ മാനേജര്‍/ ഹെഡ്മാസ്റ്റര്‍/ എ.ഇ.ഒ/ ഡി.ഇ.ഒ/ ഡി.ഡി.ഇ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
