ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയില്ല
text_fieldsകരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലത്തെിനില്ക്കെ സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന$സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയില്ല. ജൂലൈ 21ന് മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോട്ടുമല ബാപ്പുമുസ്ലിയാര്‍ അധ്യക്ഷനായ നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചിരുന്നു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഹജ്ജ് സര്‍വീസ്. ഇതിനായി നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ഹൗസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കണം. ഇതനെല്ലാം നേതൃത്വം നല്‍കേണ്ടത് പുതിയ കമ്മിറ്റിയാണ്.
മലപ്പുറം കലക്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ മുന്‍ കമ്മിറ്റിയില്‍ 16 അംഗങ്ങളാണുള്ളത്. നിലവിലുള്ള കമ്മിറ്റിയിലെ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പി.പി. ഉവൈസ് ഹാജി, സി.പി. സെയ്തലവി, വി.കെ. അലി, ടി.പി. അബ്ദുല്ലകോയ മദനി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല ഹാജി എന്നിവരെ ഒഴിവാക്കി പുതിയ ഹജ്ജ് കമ്മിറ്റിയെ തെരഞ്ഞെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഇവര്‍ക്ക് പകരം കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, മുന്‍ ചെയര്മാന് പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, പി.പി. അബ്ദുറഹ്മാന് പെരിങ്ങാടി, മുഹമ്മദ് ബാബുസേട്ട്, ഡോ. ഇ.കെ. അഹമ്മദ് കുട്ടി എന്നിവരാണ് പുതിയ അംഗങ്ങള്‍.
നിലവിലെ കമ്മിറ്റിയിലുള്‍പ്പെട്ട ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സി.പി. മുഹമ്മദ് എം.എല്‍.എ, കോട്ടുമല ബാപ്പുമുസ്ലിയാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം. അഹമ്മദ് മൂപ്പന്, വി. മുഹമ്മദ് മോന് ഹാജി, ശരീഫ് മണിയാട്ടുകുട്ടി, സി.എച്ച്. മുഹമ്മദ് ചായിന്റടി, എ.കെ. അബ്ദുറഹ്മാന് തുടങ്ങിവയര്‍ പുതിയ കമ്മിറ്റിയിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
