മകനെയോര്‍ത്ത് വിഷമിച്ച് അബൂത്വാഹിറിന്‍െറ മാതാവ്
text_fieldsപാലക്കാട്: പുതുപ്പരിയാരം ലക്ഷം വീട് കോളനിയിലെ ‘ത്വാഹിര്‍ മന്‍സി’ലില്‍ ഉമ്മയും സഹോദരിമാരും അബൂത്വാഹിറിനെയോര്‍ത്ത് കരഞ്ഞു തളര്‍ന്നിരിപ്പാണ്. വിങ്ങിപ്പൊട്ടുന്ന ഉമ്മ ആയിശുമ്മാളിനെ സമാധാനിപ്പിക്കാനാകാതെ രണ്ട് പെണ്‍മക്കള്‍ വിഷമിക്കുകയാണ് നാല് സെന്‍റിലൊതുങ്ങുന്ന ഈ പണി തീരാത്ത കൊച്ചു വീട്ടില്‍. അബൂത്വാഹിര്‍ ഐ.എസില്‍ ചേര്‍ന്നെന്നും സിറിയയില്‍ പോയെന്നുമുള്ള വാര്‍ത്തകളത്തെുടര്‍ന്നുള്ള അന്വേഷണങ്ങളാണ് മൂന്ന് സ്ത്രീകള്‍ മാത്രമുള്ള ഈ വീട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി.
കുടുംബത്തിന്‍െറ സ്ഥിതിയറിയുന്ന അയല്‍വാസികള്‍ അബൂത്വാഹിറിന്‍െറ വീടന്വേഷിച്ചത്തെിയ ദൃശ്യമാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. രണ്ട് ദിവസമായി വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങുന്നില്ല. മാധ്യമപ്രവര്‍ത്തകനെന്ന് പറഞ്ഞപ്പോള്‍തന്നെ ഒന്നും പറയാനില്ളെന്നായിരുന്നു വിവാഹിതയായ മൂത്ത സഹോദരിയുടെ ആദ്യ പ്രതികരണം. മാതാവ് സംസാരിച്ച് തുടങ്ങിയപ്പോള്‍തന്നെ വിങ്ങിപ്പൊട്ടി. ‘മകന്‍ ഐ.എസ് ആണെന്നും അല്‍ഖാഇദയാണെന്നും സിറിയയിലുണ്ടെന്നുമെല്ലാം നിങ്ങള്‍ മാധ്യമങ്ങള്‍ ഉറപ്പിച്ചിട്ടുണ്ടല്ളോ. നിങ്ങള്‍ക്ക് എല്ലാമറിയാം.
എന്‍െറ മകനെക്കുറിച്ച് എനിക്ക് മാത്രമേ ഒന്നും അറിയാത്തതായി ഉള്ളൂ. മകനെ കാണാത്തതിലുള്ള ഉമ്മയുടെ വേദന നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല’ ആയിശുമ്മാള്‍ പറഞ്ഞു. അവന്‍ തിരിച്ചു വരുമെന്നും എവിടെയും പോകില്ളെന്നും അവര്‍ ആവര്‍ത്തിച്ചു. ആയിശുമ്മാളിന്‍െറ ഭര്‍ത്താവ് അബ്ദുറഹ്മാന്‍ കടബാധ്യതയത്തെുടര്‍ന്ന് എട്ടു വര്‍ഷം മുമ്പാണ് സൗദിയിലേക്ക് പോയത്. ശമ്പളം കുറവായതിനാല്‍ ഇപ്പോഴും കുടുംബത്തെ കരകയറ്റാന്‍ കഴിഞ്ഞിട്ടില്ല.
മാരകരോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പാണ് അബ്ദുറഹ്മാന്‍ അവധിക്ക് വന്ന് മടങ്ങിയത്. മൂന്ന് മക്കളാണിവര്‍ക്ക്. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. അബൂത്വാഹിര്‍ ഏക മകനാണ്. കഴിഞ്ഞ ആറു മാസത്തോളമായി മഫ്തിയില്‍ പൊലീസ് ഇടക്കിടെ വീട്ടിലത്തെി അന്വേഷിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. 2013ല്‍ ഖത്തറിലേക്കാണ് അബൂത്വാഹിര്‍ പോയത്. ദോഹയില്‍ അക്കൗണ്ടന്‍റായാണ് ജോലി ചെയ്തിരുന്നത്.
ഖത്തറില്‍ ജോലി ചെയ്യവെ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാര്‍ക്ക് അവസാനമായി ലഭിച്ച വിവരം. പിതാവിന്‍െറ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും കണ്ടത്തൊനായില്ളെന്ന് പറയുന്നു. സഹോദരീഭര്‍ത്താവ് എംബസിയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസത്തോളമായി അബൂത്വാഹിറിനെക്കുറിച്ച് കുടുംബത്തിന് വിവരമില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത്. ഇതിന് മുമ്പ് കാര്യമായ പണമൊന്നും വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടില്ല. ബി.എ വരെ പഠിച്ചിട്ടുണ്ട്.
നിലവില്‍ എന്‍.ഐ.എ അന്വേഷണമില്ല
പാലക്കാട്: ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മലയാളികളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം നടത്തുന്നില്ളെന്ന് കൊച്ചി യൂനിറ്റ് വ്യക്തമാക്കി. എന്‍.ഐ.എക്ക് താല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ പ്രാഥമിക വിവരം ശേഖരിച്ചിട്ടുണ്ട്.
വിഷയം നിലവില്‍ എന്‍.ഐ.എയുടെ പരിഗണനയിലില്ളെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശം ലഭിച്ചാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
