ബിജുവിനും കുടുംബത്തിനും കണ്ണീരോടെ വിട
text_fieldsരാജാക്കാട്: തിരുവാങ്കുളം ശാസ്താംമുകള്‍ പാറമടയില്‍ ജീവന്‍ നഷ്ടപ്പെട്ട നാലുപേര്‍ക്ക് സേനാപതി ഗ്രാമം കണ്ണീരോടെ വിടനല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വട്ടവിള വീട്ടില്‍ നൂറുകണക്കിനാളുകളാണ് ദു$ഖമടക്കാന്‍ കഴിയാതെ തടിച്ചുകൂടിയത്.
തൊടുപുഴ മൈലക്കൊമ്പിലെ ‘ആദിത്യയില്‍’നിന്ന് ബിജു, ഭാര്യ ഷീബ, മക്കളായ മീനാക്ഷി, സൂര്യ എന്നിവരുടെ മൃതദേഹങ്ങള്‍ ഉച്ചയോടെ എത്തുന്നതും കാത്ത് അയല്‍വാസികള്‍ അടക്കമുള്ളവര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയായിരുന്നു.
ഉച്ചയോടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് എത്തിയപ്പോള്‍ കൂട്ടക്കരച്ചിലുകള്‍ ഉയര്‍ന്നു. തിങ്ങിനിറഞ്ഞ സ്ത്രീകള്‍ അടക്കമുള്ളവര്‍ അലമുറയിട്ടു. മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് ഇറക്കിവെച്ചതോടെ ഒരുനോക്ക് കാണാന്‍ ഗ്രാമം മുഴുവനായത്തെി. തിക്കുംതിരക്കും നിയന്ത്രിക്കാന്‍ അയല്‍വാസികള്‍ പാടുപെട്ടു. ബിജുവിന്‍െറ സഹോദരന്‍ വിനുവാണ് ചിതക്ക് തീകൊളുത്തിയത്. ഷീബയുടെ സഹോദരന്‍ ഷിജുവും ബിജുവിന്‍െറ സഹോദരീപുത്രന്‍ അര്‍ജുനന്‍ രാജേന്ദ്രനും കര്‍മങ്ങള്‍ ചെയ്തു. ബിജുവിന്‍െറ സുഹൃത്തുക്കളും പഴയകാല സഹപാഠികളും സഹപ്രവര്‍ത്തകരും മീനാക്ഷിയുടെ അധ്യാപകരും അടക്കമുള്ളവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ചിത എരിയാന്‍ ആരംഭിച്ചതോടെ ബിജുവിന്‍െറ മാതാപിതാക്കളായ വിക്ടറും സരോജിനിയും ഷീബയുടെ മാതാപിതാക്കളായ ഭാസ്കരനും തുളസിയും ബോധരഹിതരായി. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് ഇന്ന് ഉറ്റവരില്‍നിന്ന് തെളിവെടുക്കും
തൃപ്പൂണിത്തുറ: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പാറമടയിലേക്ക് കാര്‍ മറിഞ്ഞ് കുടുംബാംഗങ്ങളായ നാലുപേര്‍ മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കും. ഐ.ജി എം.ആര്‍. അജിത് കുമാറിന്‍െറ മേല്‍നോട്ടത്തില്‍ പിറവം സി.ഐ ജിനദേവന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ബുധനാഴ്ച അന്വേഷണ സംഘം മരിച്ച വാട്ടര്‍ അതോറിറ്റി തൊടുപുഴ ഓഫിസിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പി.വി. വിജുവിന്‍െറ (42) അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും നേരില്‍ക്കണ്ട് തെളിവെടുക്കും. സഹോദരന്‍ അടക്കമുള്ളവരില്‍നിന്നാണ് തെളിവ് ശേഖരിക്കുക. ശാസ്താംമുകളിലുള്ള പാറമടയിലാണ് വിജു ഓടിച്ചിരുന്ന കാര്‍ ഞായറാഴ്ച രാത്രി 11ന് വീണത്. കാര്‍ അപകടത്തില്‍പെട്ട് 250 അടിതാഴ്ചയുള്ള പാറമടയില്‍ വീണതാണോ മറ്റെന്തെങ്കിലും കാരണത്താല്‍ സംഭവിച്ചതാണോ എന്ന് അന്വേഷണം നടത്താതെ പറയാനാവില്ളെന്ന് പിറവം സി.ഐ ജിനദേവന്‍ പറഞ്ഞു. അതേസമയം, അഞ്ചുകൊല്ലം മുമ്പുണ്ടായ അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സക്ക് വിധേയനായ വിജു വേദന സംഹാരികളടക്കം ധാരാളം ഗുളിക കഴിച്ചിരുന്നതായി പറയുന്നുണ്ട്. എന്നാല്‍, അടുത്തബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും ലഭ്യമാകുന്ന വിവരങ്ങളെല്ലാം ആത്മഹത്യാ സാധ്യതകളെ നിരാകരിക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
