Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാതയോരത്തെ മരം വീണ്...

പാതയോരത്തെ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

text_fields
bookmark_border
പാതയോരത്തെ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു
cancel

കരുനാഗപ്പള്ളി: പാതയോരത്തെ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കുലശേഖരപുരം പുന്നക്കുളം പാലത്തുങ്കട വീട്ടില്‍ യൂസുഫ്കുഞ്ഞ്-ഖദീജക്കുട്ടി ദമ്പതികളുടെ മകന്‍ തഴവ കടത്തൂര്‍ അല്‍ത്താഫ് മന്‍സിലില്‍ അബ്ദുല്‍ മജീദാണ് (42) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ പുതിയകാവ് ജങ്ഷനിലാണ് അപകടം. പഴയ ദേശീയപാതയുടെ വശത്തുനിന്ന അക്കേഷ്യയാണ് കടപുഴകിയത്. ഇന്ധനം തീര്‍ന്ന് ബൈക്ക് നിന്നപ്പോഴായിരുന്നു അപകടം.

ഓട്ടോ-ലോറി ഡ്രൈവര്‍മാര്‍ മജീദിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ പുത്തന്‍തെരുവ് ശരീഅത്തുല്‍ ഇസ്ലാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സ്റ്റേഷനറി കട നടത്തുകയായിരുന്നു മജീദ്. ഭാര്യ: റസിയ. മകന്‍: അല്‍ത്താഫ്. സഹോദരങ്ങള്‍: മുഹമ്മദ് ഷെരീഫ്, ഹുസൈന്‍, മുനീര്‍, റംലത്ത്, സഫീല, ആമിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story