പൊലീസില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം: നിലപാടറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ക്രമസമാധാന വിഭാഗത്തില്‍നിന്ന് വേര്‍പെടുത്തി പൊലീസില്‍ പ്രത്യേക കുറ്റാന്വേഷണ വകുപ്പ് രൂപവത്കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം നിലപാടറിയിക്കണമെന്ന് ഹൈകോടതി. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരുടെ നിലപാടാരാഞ്ഞ് സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ ഉത്തരവ്. മകന്‍ ശ്രീകാന്തിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമല്ളെന്ന് ചൂണ്ടിക്കാട്ടി ടി.എല്‍. മോഹനന്‍ നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവ്.2012 നവംബര്‍ 30ന് കൊല്ലപ്പെട്ട മകന്‍െറ മൃതദേഹം ഡിസംബര്‍ മൂന്നിനാണ് ലഭിച്ചതെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ളെന്നുമാണ് ഹരജിക്കാരന്‍െറ വാദം.
കുറ്റാന്വേഷണവും ക്രമസമാധാനവും രണ്ട് വിഭാഗമാക്കി തിരിച്ച് പൊലീസിന്‍െറ ജോലിഭാരം കുറച്ച് സ്വതന്ത്ര അന്വേഷണം ഉറപ്പാക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും ആഗസ്റ്റ് 17ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
