ഇറാന്‍ ബോട്ട് നങ്കൂരമിളകി പുറംകടലിലേക്ക് ഒഴുകി; കോസ്റ്റല്‍ പൊലീസ് തിരികെയത്തെിച്ചു
text_fields
വിഴിഞ്ഞം: തുറമുഖ ബെയ്സില്‍ കിടന്ന ഇറാന്‍ ബോട്ട് നങ്കൂരമിളകി പുറംകടലിലേക്ക് ഒഴുകിയത് സുരക്ഷാ ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തി. ബോട്ടില്‍ കാവലിന് ആളില്ലാത്തതിനാല്‍ വൈകിയാണ് സംഭവം പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ കോസ്റ്റല്‍ പൊലീസ് ഇറാന്‍ ബോട്ട് തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
മാലിയില്‍ നിന്നത്തെിയ ചരക്ക് കപ്പലിന് വാര്‍ഫിലേക്ക് പ്രവേശിക്കാന്‍ മാര്‍ഗമധ്യേ കിടന്ന ഇറാന്‍ ബോട്ട് മാറ്റി നങ്കൂരമിട്ടിരുന്നു. ഇതിലെ പിശകുകാരണം വൈകീട്ടോടെ ബോട്ട് തുറമുഖത്തിന് പുറത്തേക്ക് നീങ്ങാന്‍ തുടങ്ങി. ഒഴുക്കിനനുസരിച്ച് നീങ്ങിയ ബോട്ട് തുറമുഖ കവാടത്തിന് സമീപംവരെ നീങ്ങി. ഇതിനിടെ തീരദേശ പൊലീസ് ബോട്ടിലുള്ളവര്‍ കണ്ട് പിന്നാലെ എത്തി. നങ്കൂരക്കയര്‍ വലിച്ച് രാത്രിയോടെ തിരികെ എത്തിച്ചു.
ഇറാന്‍ ബോട്ട് ബന്ധനം വേര്‍പെട്ട് കടലിലേക്ക് ഒഴുകാനാഞ്ഞത് രണ്ടാം തവണയാണ്. വാര്‍ഫില്‍ ബന്ധിച്ചിരിക്കെ കയറുകള്‍ പൊട്ടിയാണ് ആദ്യ തവണ ബോട്ട് പുറംകടലിലേക്ക് നീങ്ങിയത്. ബോട്ട് നിരീക്ഷിക്കാന്‍ കരയില്‍ പൊലീസിനെയും നിയോഗിച്ചിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കഴിഞ്ഞമാസം നാലിനാണ് ഇറാന്‍ ബോട്ട് ആലപ്പുഴ കടലില്‍വെച്ച് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
