ഇന്ത്യയുടെ വെങ്കലനേട്ടത്തിന് ചെറുവത്തൂരിന്‍െറ തിളക്കം
text_fieldsചെറുവത്തൂര്‍: ഇന്ത്യയുടെ വെങ്കലനേട്ടത്തിന് ചെറുവത്തൂരിന്‍െറ തിളക്കം. അമേരിക്കയിലെ ലോസ് ആഞ്ജലസില്‍ സ്പെഷല്‍ ഒളിമ്പിക്സ് വേദിയില്‍ വോളിബാള്‍ മത്സരത്തില്‍ കുട്ടമത്ത് പൊന്മാലം സ്വദേശി സുമേഷ് വാര്യര്‍ നയിച്ച ഇന്ത്യന്‍ ടീം വെങ്കലമെഡല്‍ സ്വന്തമാക്കി. ജപ്പാനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തിലേക്കത്തെിയത്. ടീമിലെ ഏക മലയാളിതാരംകൂടിയാണ് സുമേഷ് വാര്യര്‍. കുറെ വര്‍ഷങ്ങളായി ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പൂമാലകള്‍ എത്തിച്ചുനല്‍കുന്നത് സുമേഷാണ്. കാഞ്ഞങ്ങാട് റോട്ടറി സ്കൂളിലെ പഠനത്തിനിടയിലാണ് സുമേഷ് ഒളിമ്പിക്സ് സെലക്ഷന് ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. രണ്ടുവര്‍ഷത്തോളം നീണ്ട പരിശീലനം ഇന്ത്യന്‍ടീമിലേക്ക് വഴിതെളിക്കുകയായിരുന്നു.
ചെറുപ്പം മുതല്‍ വോളിബാളിനെ സ്നേഹിച്ചുതുടങ്ങിയ ഈ താരത്തിന് മഹാകവി കുട്ടമത്ത് സ്മാരക സമിതിയാണ് പ്രോത്സാഹനം നല്‍കിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന സ്പെഷല്‍ സ്കൂള്‍ വോളിബാള്‍ മത്സരങ്ങളില്‍ സുമേഷ് കേരളത്തിനുവേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശ്രീലത-റിട്ട. ഖാദിവകുപ്പ് ജീവനക്കാരന് സേതുമാധവന് എന്നിവരുടെ മകനാണ്. സുധീഷ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
