സാമ്പത്തിക നിയന്ത്രണം ഒഴിവാക്കണമെന്ന് പി.എസ്.സി ആവശ്യപ്പെടും
text_fieldsതിരുവനന്തപുരം: സാമ്പത്തിക ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ അന്വേഷണം അംഗീകരിക്കാനാകില്ളെന്നും ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തികനിയന്ത്രണം പിന്‍വലിക്കണമെന്നും സര്‍ക്കാറിനെ അറിയിക്കാന്‍ പി.എസ്.സിയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും അഞ്ച് അംഗങ്ങളും മുഖ്യമന്ത്രിയെ ഒൗദ്യോഗിക വസതിയിലത്തെി നിലപാട് അറിയിക്കും. സാമ്പത്തികസ്ഥിതി സംബന്ധിച്ച വിശദാംശങ്ങളും പരീക്ഷക്കാവശ്യമായ തുകയുടെ വിവരങ്ങളും മൂന്നംഗസമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും 2014 ഒക്ടോബര്‍ വരെ അക്കൗണ്ടന്‍റ് ജനറല്‍ നടത്തിയ ഓഡിറ്റിന്‍െറ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
പി.എസ്.സിയുടെ ധനവിനിയോഗത്തില്‍ ക്രമക്കേടോ അമിത ചെലവോ ഉണ്ടായിട്ടില്ളെന്ന് അംഗങ്ങളായ ലോപ്പസ് മാത്യു, പ്രേമരാജന്‍, അഡ്വ. ഷൈന്‍ എന്നിവരടങ്ങിയ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, തുക വകമാറ്റിയിട്ടുണ്ട്. കഴിഞ്ഞ 58 വര്‍ഷമായി ഇങ്ങനെ ചെയ്യാറുണ്ടെന്നും ഇത് വലിയ വീഴ്ചയല്ളെന്നുമാണ് സമിതി നിലപാട്. ഇത്തവണയും വകമാറ്റിയ ചെലവ് ക്രമീകരിക്കാന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ചെലവില്‍ വര്‍ധനയുണ്ട്. ഉദ്യോഗാര്‍ഥികളുടെ എണ്ണവും പരീക്ഷകള്‍ കൂടിയതും ചില തസ്തികകളില്‍ വാര്‍ഷിക റിക്രൂട്ട്മെന്‍റ് ആരംഭിച്ചതും അടക്കം ഇതിന് കാരണമായതായി റിപ്പോര്‍ട്ടിലുണ്ട്. ഉപസമിതി റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടന്നെങ്കിലും പൂര്‍ത്തിയായില്ല. ഈ മാസം 17ന് ചേരുന്ന യോഗം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും.
മറ്റ് വകുപ്പുകള്‍ക്കായി ധനവകുപ്പ് ഏര്‍പ്പെടുത്തിയ വിനിയോഗരീതി പി.എസ്.സിക്ക് ബാധകമല്ളെന്ന നിലപാടാണ് കമീഷന്‍ യോഗത്തില്‍ ഉയര്‍ന്നത്. ധനകാര്യ അന്വേഷണസംഘത്തിന്‍െറ പരിശോധന വേണ്ടെന്നതില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ധനകാര്യ പരിശോധനാ വിഭാഗം പി.എസ്.സിക്ക് നല്‍കിയ കത്തില്‍ 2014-15 വര്‍ഷം 7.543 കോടി രൂപ അംഗീകാരമില്ലാതെ ചെലവഴിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം അനുവദിച്ച തുക ആദ്യപാദത്തില്‍ തന്നെ ചെലവിട്ടതായും സൂചിപ്പിരുന്നു. ഈ സാഹചര്യം ഉയര്‍ത്തിയാണ് പരിശോധന നടത്തണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചത്. എന്നാല്‍, കമീഷന്‍ പരിശോധന അനുവദിച്ചില്ല. മുമ്പും ഇത്തരത്തില്‍ വകമാറ്റിയിട്ടുണ്ടെന്നും അത് സര്‍ക്കാര്‍ അംഗീകരിച്ചുതരികയാണ് പതിവെന്നും ഇത് വലിയ പിഴവല്ളെന്നും കമീഷന്‍ യോഗത്തില്‍ അഭിപ്രായം വന്നു. അക്കൗണ്ടന്‍റ് ജനറല്‍ 2014 ഒക്ടോബര്‍ 14 വരെ നടത്തിയ പരിശോധനയിലും വലിയ അപാകതകളൊന്നും കണ്ടത്തെിയിട്ടില്ല. പി.എസ്.സിയുടെ ധനവിനിയോഗത്തില്‍ പരിശോധനയാകാമെങ്കിലും നിയമവിരുദ്ധ പരിശോധന പാടില്ളെന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്.
അടുത്ത രണ്ട് മാസത്തേക്കുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി പ്രഖ്യാപിച്ചിരിക്കുന്നത്. 68 പരീക്ഷകളാണ് ഇതിലുള്ളത്. ഇത് നടത്താന്‍ കൂടുതല്‍ പണം ആവശ്യമുണ്ട്. ഇക്കൊല്ലവും അടുത്തവര്‍ഷം ആദ്യപാദത്തിലുമായി 282 പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് 59 കോടിയാണ് ആവശ്യം. 13.4 കോടി രൂപ പരീക്ഷാനടത്തിപ്പിന് അധികം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ട് കോടി മാത്രമേ നല്‍കിയുള്ളൂവെന്നും ബാക്കി പണം നല്‍കണമെന്നും കമീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
