വിഴിഞ്ഞം: കബോട്ടാഷ് ഇളവ് മോദിയുടെ പരിഗണനയില്‍
text_fields
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്ത് വന്‍കിട കപ്പല്‍ അടുക്കുന്നതിന് കബോട്ടാഷ് നിയമങ്ങളില്‍ ഇളവുവേണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യം കപ്പല്‍ ഗതാഗത മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഗണനക്ക് അയച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കബോട്ടാഷ് ഇളവിന്‍െറ കാര്യത്തില്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ കാലതാമസം വരുത്തില്ല. കുറച്ചു ഭൂമി മാത്രമാണ് ഇനിയും ഏറ്റെടുത്ത് കൈമാറാനുള്ളത്.
തുറമുഖ വികസനം നടപ്പാവുമ്പോള്‍ ഒരു പരിധി വരെ മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷം ചെയ്യും. ഇക്കാര്യം സര്‍ക്കാറിന് ബോധ്യമുണ്ടെന്ന് പ്രതിഷേധങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മുഖ്യമന്ത്രി വിശദീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 128.4 കോടി രൂപ പദ്ധതിയില്‍ നീക്കിവെച്ചിട്ടുണ്ട്.
അതനുസരിച്ചുള്ള പരിഹാര നടപടി ഉണ്ടാവും. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ഒന്നര വര്‍ഷം നീണ്ട പരിസ്ഥിതി ആഘാത പഠനം നടന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
