അശോകനേക്കാളും മഹാന് അക്ബര്‍ ചക്രവര്‍ത്തി -കെ.കെ. മുഹമ്മദ്
text_fieldsതൃശൂര്‍: അശോക ചക്രവര്‍ത്തിയേക്കാളും മഹാനാണ് അക്ബര്‍ ചക്രവര്‍ത്തിയെന്ന് പുരാവസ്തു വിദഗ്ധനും ആര്ക്കയോളജക്കില് സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടറുമായ കെ.കെ. മുഹമ്മദ്. മതസൗഹാര്‍ദത്തില്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു അക്ബറെന്നും അദ്ദേഹം പറഞ്ഞു. ‘ഇബാദത്ഖാനയും ക്രൈസ്തവ ആരാധനാലയവും ഫത്തേപുര്സിക്രിയില്’ എന്ന വിഷയത്തില്‍ സെന്റ് തോമസ് കോളജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അക്ബറിന്െറ ആസ്ഥാനമായിരുന്ന ഫത്തേപുര്സിക്രിയില് മതസമ്മേളനങ്ങളും ചര്‍ച്ചകളും നടന്നിരുന്ന ഇബാദത്ഖാനയില് താന്‍ കണ്ടത്തെിയ ക്രൈസ്തവ ദേവാലയത്തിന്‍െറ സ്ഥാനം കെ.കെ. മുഹമ്മദ് വിശദീകരിച്ചു. മധ്യകാല ഇന്ത്യയിലും മുഗള്‍ ഭരണത്തിലും നിലനിന്ന മതസഹിഷ്ണുതയുടെ ഉദാഹരണങ്ങളാണ് ഇവ. ഒരോ ദിവസവും ഓരോ മതത്തിന്‍െറ പ്രാര്‍ഥനയില്‍ മുഴുകിയ അക്ബര്‍ പുതിയ കാലത്തിന് മാതൃകയാണെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു.
സെന്റ് തോമസ് കോളജ് ചരിത്രവിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. ജെന്സണ്, ചരിത്രവിഭാഗം മേധാവി പ്രഫ. ജോര്‍ജ് അലക്സ്, പ്രഫ. ടി.ബി. വിജയകുമാര്‍, പ്രഫ. കര്മചന്ദ്രന്, പ്രഫ. ഡാലിയ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
