പോത്തിറച്ചി വില 330
text_fieldsപാലക്കാട്: മാട്ടിറച്ചി പ്രതിസന്ധി രൂക്ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുന്നില്ളെന്ന് ആക്ഷേപം. സമരം ശക്തമായതോടെ സംസ്ഥാനത്ത് പലേടത്തും ബീഫ് കിട്ടാതായി. തമിഴ്നാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമേ മാടുകള്‍ ലഭ്യമാവുന്നുള്ളു. ഊടുവഴികളിലൂടെ പാലക്കാട് ജില്ലയിലേക്ക് അറവുമാടുകള്‍ വളരെ അപൂര്‍വമായി എത്തുന്നുണ്ടെങ്കിലും ഇത് ആവശ്യത്തിന് തികയുന്നില്ല.
തമിഴ്നാട്ടില്‍ ചന്തകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഗ്രാമങ്ങളില്‍നിന്ന് മാടുകളെ വാങ്ങിയാണ് ഇവര്‍ രാത്രിയിലും മറ്റും ഊടുവഴികളിലൂടെ അതിര്‍ത്തി കടത്തുന്നത്. വ്യാപാരികളുടെ ചെന്നൈ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു ശേഷവും തമിഴ്നാട് സര്‍ക്കാര്‍ മാടുകളെ തടയുന്നവര്‍ക്കെതിരെ നടപടിക്ക് തയാറായിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വ്യാപാരികള്‍ കണ്ടു നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്ന് ആക്ഷേപമുണ്ട്. തമിഴ്നാട്ടിലെ വ്യാപാരികള്‍ വെള്ളിയാഴ്ച കോയമ്പത്തൂരില്‍ ധര്‍ണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുശേഷം തുടര്‍ നടപടി തീരുമാനിക്കാമെന്നാണ് ഇരു സംസ്ഥാനങ്ങളിലേയും വ്യാപാരികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
