തേക്കടിയില്‍ ഇത് അറബിക്കാലം
text_fieldsകുമളി: മണലാരണ്യത്തിലെ കടുത്ത ചൂടില്‍നിന്ന് ആശ്വാസം തേടി അറബി കുടുംബങ്ങള്‍ തേക്കടിയിലേക്ക് എത്തിത്തുടങ്ങിയതോടെ വിനോദ സഞ്ചാര മേഖലക്ക് ഇത് അറബിക്കാലം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി റമദാന്‍ മാസത്തിനുശേഷം തേക്കടിയിലത്തെിയത് രണ്ടായിരത്തോളം അറബി കുടുംബങ്ങളാണ്. കര്‍ക്കടകത്തില്‍ പൊതുവെ ആളില്ലാതെ മാനം നോക്കിയിരിക്കുന്ന നാട്ടുകാര്‍ക്ക് അറബികളുടെ വരവ് വിനോദസഞ്ചാര സീസണിന്‍െറ ഇടവേളയില്‍ കിട്ടിയ നേട്ടമായി മാറി. അറബികളെ കൈക്കലാക്കാന്‍ അറബിഭാഷ പഠിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. മിക്കവര്‍ക്കും ഇഷ്ടഭക്ഷണം ആട്ടിറച്ചിയായതിനാല്‍ ആട് വില്‍പനയും ഉഷാര്‍.
അറബി ഗ്രൂപ്പുകള്‍ക്കായി നാട്ടുകാരുടെ ആടുകള്‍ വില പറഞ്ഞുവാങ്ങി താമസ സ്ഥലത്തത്തെിച്ച് പാകമാക്കുകയാണ് പതിവ്. തേക്കടിയില്‍ വിവിധ ഇക്കോ ടൂറിസം പരിപാടികള്‍ ഉണ്ടെങ്കിലും ബോട്ട് സവാരി മാത്രമാണ് അറബികള്‍ക്ക് താല്‍പര്യം. തേക്കടിയിലെ ബോട്ട് സവാരിക്കുശേഷം സ്വകാര്യ മേഖലയിലെ ആന സവാരി, ജീപ്പ് സവാരി എന്നിവയിലും പങ്കെടുത്താണ് അറബികള്‍ മൂന്നാര്‍ ഉള്‍പ്പെടെ മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
