കാര്‍ പാറമടയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ നാലു പേര്‍ മരിച്ചു
text_fieldsകോലഞ്ചേരി: തൊടുപുഴ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ വെള്ളം നിറഞ്ഞ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുടുംബത്തിലെ നാലുപേരും മരിച്ചു. തൊടുപുഴ ആദിത്യവളയില്‍ വിജു വി.വി (41) ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), കിച്ചു (4) എന്നിവരുടെ മൃതദേഹം രക്ഷാദൗത്യത്തിനൊടുവില്‍ പാറമടയില്‍ നിന്ന് കണ്ടെടുത്തു. കട്ടപ്പനയില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജീനയറാണ് വിജു.
എറണാകുളത്തേക്ക് എന്ന് പറഞ്ഞാണ് ടാറ്റാ സഫാരി കാറില്‍ നാലംഗ കുടുംബം പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി 10.30 വരെ ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊച്ചി^ധനുഷ്കോടി ദേശീയപാതയില്‍ മാമലക്കടുത്ത് ശാസ്താംമുഗളിലെ പാറമടയിലാണ് വാഹനം വീണത്. അതുവഴി വന്ന പരിസരവാസികളാണ് രാവിലെ എട്ടു മണിയോടെ സ്ത്രീയുടെ മൃതദേഹവും കാറിന്‍റേതെന്നു തോന്നിക്കുന്ന ടയറും വെളളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേശീയപാതയില്‍ നിന്ന് തുടങ്ങുന്ന പാലച്ചുവട് എന്‍.എസ്.എസ് കരയോഗം റോഡില്‍ മടയുടെ മധ്യഭാഗത്തായി സ്വകാര്യ വ്യക്തി സ്ഥാപിച്ച സുരക്ഷാവേലി പൊളിഞ്ഞ നിലയില്‍ കണ്ടു. ഏകദേശം 50 മീറ്ററിലധികം താഴ്ചയില്‍ വെളളം നിറഞ്ഞതാണ് പാറമട.
ദേശീയപാതവഴി പോയ വാഹനം അബദ്ധത്തിലോ മറ്റപകടത്തിലോപെട്ട് മടയില്‍ പോയതാകാന്‍ സാധ്യതയില്ളെന്നാണ് പ്രാഥമിക നിഗമനം. മടയുടെ താഴെ ഇന്നലെ രാത്രി 10 മണിക്ക് അതുവഴി പോകുമ്പോള്‍ സുരക്ഷാവേലി പൊളിഞ്ഞിരുന്നില്ളെന്ന് സമീപവാസി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അപകടം നടന്നത് രാത്രി വൈകിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോറ്റാനിക്കര പൊലീസും , തൃപ്പൂണിത്തുറ നിന്നുളള ഫയര്‍ ഫോഴ്സ് യൂണിറ്റും സ്ഥലത്തത്തെി നടത്തിയ ഊര്‍ജിത ശ്രമങ്ങള്‍ക്കൊടുവില്‍ കാര്‍ പൊക്കിയാണ് വിജുവിന്‍്റെയും മീനാക്ഷിയുടെയും മൃതദേഹം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_9.png)