എന്‍ഫോഴ്സ്മെന്റ് മേധാവിയുടെ കാലാവധി നീട്ടി
text_fieldsന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി രാജന് എസ്. കടോച്ചിന്െറ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കി. ഒക്ടോബര്‍ 31 വരെ മൂന്നു മാസത്തേക്കാണ് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ നിയമനകാര്യ സമിതി കാലാവധി നീട്ടിനല്‍കിയത്.
ഇതു മൂന്നാം പ്രാവശ്യമാണ് അദ്ദേഹത്തിന്‍െറ കാലാവധി നീട്ടുന്നത്. 1979 ബാച്ച് മധ്യപ്രദേശ് കാഡറിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ കടോച്ച് ധനമന്ത്രാലയത്തിനു കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് തലവനായി 2012 മാര്‍ച്ചിലാണ് ചുമതലയേല്‍ക്കുന്നത്. അഡീഷനല്‍ സെക്രട്ടറിക്കു തുല്യമായ പദവിയാണിത്. 2014 ആഗസ്റ്റില്‍ ഘനവ്യവസായ മന്ത്രാലയ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയതിനെ തുടര്‍ന്ന് അധികചുമതലയായി ഇതുകൂടി തുടരാന്‍ അദ്ദേഹത്തോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കള്ളപ്പണം, ഹവാല ഇടപാടുകള്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്സ്മെന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.