മറയൂരില്‍ കാട്ടുതീ
text_fieldsമറയൂര്‍: മറയൂര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. കാന്തല്ലൂര്‍ റെയ്ഞ്ചിലെ ചിന്നവര-തീര്‍ഥമല ഭാഗങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ മൈക്കിള്‍ ഗിരി-ചാനല്‍ മേട് ഭാഗത്തുനിന്നുമാണ് തീപടര്‍ന്നത്. ഏഴുമണിയോടെ ഹെക്ടര്‍ കണക്കിന് കാടുകള്‍ അഗ്നിക്കിരയായി.
അപ്രതീക്ഷിതമായി തീ പടര്‍ന്നിരിക്കുന്നതിനാല്‍ വനംവകുപ്പിന് കാട്ടുതീ അണക്കുന്നതിനോ നിയന്ത്രണവിധേയമാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. മറയൂര്‍ മേഖലയില്‍ കാലവര്‍ഷം വേണ്ടരീതിയില്‍ ലഭിക്കാത്തതിനാല്‍ വേനലിന് സമാനമായ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെട്ടുവരുന്നത്. മഴനിഴല്‍ പ്രദേശമായ മറയൂര്‍-ചിന്നാര്‍ പ്രദേശത്ത് കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍െറ ഭാഗമായി കനത്ത മഴ അനുഭവപ്പെടുമ്പോള്‍ മറയൂരില്‍ നൂല്‍മഴ മാത്രമാണ് അനുഭപ്പെട്ടുവന്നിരുന്നത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ഭാഗമായി ഇത്തവണ ജൂണ്‍ ആദ്യവാരത്തില്‍ കനത്ത മഴയും പിന്നീട് വരള്‍ച്ചയുമാണ് ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
