തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം തന്നെ- ബാലകൃഷ്ണപിള്ള
text_fieldsതൃശൂര്‍: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ തന്‍െറ പാര്‍ട്ടി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഭരണത്തിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് -ബി തൃശൂര്‍ ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രിയുടെ നടപടികള്‍ മറ്റു വകുപ്പു മന്ത്രിമാര്‍ നടപ്പാക്കാത്ത സ്ഥിതിയാണ്.ആഭ്യന്തര വകുപ്പ് അഴിമതിക്കാരെന്ന് കണ്ടത്തെി നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ ഇപ്പോഴും തുടരുന്നു. ബി.ജെ.പിക്കുപോലും ഇല്ലാത്ത വര്‍ഗീയതയാണ് ഉമ്മന്‍ചാണ്ടി പ്രചരിപ്പിക്കുന്നത്. അരുവിക്കരയില്‍ ജയിച്ചത് വര്‍ഗീയതയിലൂടെയാണ്. കേരളം ഭ്രാന്താലയമാണെന്ന വിവേകാനന്ദന്‍െറ വാക്യം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ യാഥാര്‍ഥ്യമായി. സദാചാര ബോധമില്ലാത്ത മന്ത്രിസഭയാണിത്. സോളാര്‍ കമീഷനു മുന്നില്‍ എത്തുന്ന തെളിവുകളില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ല.
യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ അഭിപ്രായം പറയുന്നില്ളെങ്കിലും വധശിക്ഷയെ കേരളാ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. യാക്കൂബ് മേമനെ തൂക്കിക്കൊന്നത് നിയമപരമായി ശരിയാണെന്ന് സമ്മതിക്കുന്നു. എന്നാല്‍, നിയമം എല്ലാവര്‍ക്കും ബാധകമാകണം. ഗുജറാത്തില്‍ 97 പേരുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ മുന്‍മന്ത്രിക്ക് ജീവപര്യന്തം ശിക്ഷമാത്രമാണ് ലഭിച്ചത്. വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ അതു ഗോവിന്ദച്ചാമിയായാലും നടപ്പാക്കുകതന്നെ വേണമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്‍റ് പി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാല്‍,സംസ്ഥാന സെക്രട്ടറി പ്രേംചന്ദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
