തട്ടിപ്പുകള്‍ക്കിരയായി സൗദി ജയിലില്‍ കഴിഞ്ഞ 35 പേര്‍ തിരിച്ചത്തെി
text_fieldsനെടുമ്പാശ്ശേരി: വിസ തട്ടിപ്പിനും മറ്റും ഇരയായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ മൂന്ന് മലയാളികളുള്‍പ്പെടെ 35 ഇന്ത്യക്കാര്‍ നാട്ടില്‍ തിരിച്ചത്തെി. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ സൗദി സര്‍ക്കാര്‍തന്നെയാണ് ടിക്കറ്റെടുത്ത് നല്‍കി ഇവരെ നാട്ടിലേക്ക് അയച്ചത്.
കൊല്ലം സ്വദേശി ബ്രിജേഷ് മോഹന്‍, തിരുവനന്തപുരം സ്വദേശി ഫ്രാങ്കിന്‍, കോഴിക്കോട് സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് മലയാളികള്‍. മടങ്ങിവന്നവരില്‍ ആറ് ബിഹാറികളും ഏഴ് രാജസ്ഥാന്‍ സ്വദേശികളും ആറ് ഉത്തര്‍പ്രദേശുകാരും അഞ്ച് തമിഴ്നാട്ടുകാരും രണ്ട് ആന്ധ്രസ്വദേശികളും ഒരു പശ്ചിമബംഗാള്‍ സ്വദേശിയും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും പ്രവാസി മലയാളികളുടെയും സഹായത്താലാണ് തങ്ങള്‍ നാട്ടിലത്തെിയതെന്ന് ഇവര്‍ പറഞ്ഞു. ഇവരില്‍ പലരും നാലുമാസത്തിലേറെയായി സൗദി ജയിലില്‍ കഴിഞ്ഞവരാണ്.
24 പേര്‍ മുംബൈയിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി വഴിയാണ് സൗദിയിലത്തെിയത്. ഇലക്ട്രിക്കല്‍, പ്ളംബിങ് ജോലികള്‍ക്ക് പ്രതിമാസം അരലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുപോയത്. വിസക്കും ടിക്കറ്റിനുമായി ഒരുലക്ഷം രൂപയോളം ഈടാക്കി. എന്നാല്‍, അവിടെയത്തെിയപ്പോള്‍ ആറുമാസം 1200 റിയാല്‍ വീതം ശമ്പളം ലഭിച്ചു. പിന്നീട് കൃത്യമായി ശമ്പളം കിട്ടാതെ വന്നു. ഇത് ചോദ്യംചെയ്തപ്പോള്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത ശേഷം സ്ഥാപന ഉടമ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇവരെല്ലാം വിസിറ്റിങ് വിസയിലാണ് എത്തിയിരുന്നത്. മറ്റുചിലര്‍ ഏതെങ്കിലും വിധത്തില്‍ നാട്ടിലേക്ക് തിരിച്ചുപോരുന്നതിന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സൗദിയിലെ വിവിധ സംഘടനാപ്രവര്‍ത്തകരായ ഇസ്മായില്‍ എരുമേലി, നാസ് വക്കം എന്നിവരാണ് ഇവരുടെ ദുരിതാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സൗദിയില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയപ്പോള്‍ ബഹ്റൈന്‍ അതിര്‍ത്തി ലംഘിച്ചതിന്‍െറ പേരില്‍ പിടിയിലായി ജയിലില്‍ കഴിയേണ്ടിവന്നവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നോര്‍ക്ക അധികൃതര്‍ എല്ലാവര്‍ക്കും 2000 രൂപ വീതം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
