മെറിറ്റില്‍ പ്രവേശം ലഭിച്ച 150 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
text_fieldsതൃശൂര്‍: കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മെറിറ്റില്‍ പ്രവേശം ലഭിച്ച 150 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ആവശ്യത്തിന് അധ്യാപകരും ക്ളിനിക്കല്‍ സൗകര്യവും ഇല്ളെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ കോളജിന്‍െറ അംഗീകാരം പിന്‍വലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 150 വിദ്യാര്‍ഥികളെ കേരള ആരോഗ്യ സര്‍വകലാശാല ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈമാസം 11ന് ഒന്നാംവര്‍ഷ എം.ബി.ബി.എസ് പരീക്ഷ തുടങ്ങാനിരിക്കെ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് നിര്‍ദേശം ആരാഞ്ഞിട്ടുണ്ട്. മാത്രമല്ല, ഈ കുട്ടികളുടെ കാര്യത്തില്‍ എന്ത് വേണമെന്ന് നിര്‍ദേശം ലഭിക്കാന്‍ സുപ്രീംകോടതിയെയും സര്‍വകലാശാല സമീപിച്ചു.
മലബാര്‍ മെഡിക്കല്‍ കോളജിന് സീറ്റ് ശേഷി 100ല്‍ നിന്ന് 150 ആക്കാന്‍ കഴിഞ്ഞ അധ്യയന വര്‍ഷമാണ് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അനുമതി കിട്ടിയത്. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ ചില കുറവുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സര്‍ക്കാറിന്‍െറ അംഗീകാരം കിട്ടിയില്ല.
കുറവുകള്‍ പരിഹരിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോളജിന് നിര്‍ദേശവും നല്‍കി. ഇതത്തേുടര്‍ന്ന് കോളജ് സുപ്രീംകോടതിയെ സമീപിച്ചു.
കുറവുകള്‍ പരിഹരിക്കാമെന്ന് മെഡിക്കല്‍ കൗണ്‍സിലിന് സത്യവാങ്മൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
