ദണ്ഡപാണി അസോസിയേറ്റ്സ് സര്‍ക്കാറിനെതിരെ എത്ര കേസുകളില്‍ ഹാജരായിട്ടുണ്ടെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: എ.ജിയുടെ ഉടമസ്ഥതയിലെ അഭിഭാഷക സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്സ്, സര്‍ക്കാറിനെതിരായ എത്ര കേസില്‍ ഹൈകോടതിയില്‍ ഹാജരായിട്ടുണ്ടെന്നും അതില്‍ എത്ര കേസുകള്‍ തോറ്റ് കൊടുത്തിട്ടുണ്ടെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഡ്വക്കറ്റ് ജനറലിന്‍െറ ഓഫിസിനെതിരെ ഹൈകോടതി രണ്ടാം തവണയും അതിനിശിതമായ വിമര്‍ശം ഉയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാറിനെതിരായ കേസില്‍നിന്ന് ഒഴിയുന്നതായി എ.ജിയുടെ മകന് പറഞ്ഞത്. ഇതിന്െറയര്ഥം, മുമ്പ് എ.ജി, കെ.പി. ദണ്ഡപാണിയും അദ്ദേഹത്തിന്‍െറ കീഴിലെ അഭിഭാഷകരും ഹാജരായ പല കേസുകളിലും സര്‍ക്കാറിനെതിരെ അദ്ദേഹത്തിന്‍െറ മകനടക്കം ദണ്ഡപാണി അസോസിയേറ്റ്സിലെ പല അഭിഭാഷകരും കോടതിയില്‍ ഹാജരായിട്ടുണ്ടെന്നാണ്.
ഇതുമൂലം നിരവധി കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുകയും ചെയ്തു.
അതിനുവേണ്ടി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അക്കമിട്ടു ജനങ്ങളോടു തുറന്നുപറയാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണമെന്ന് വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
