കരിപ്പൂര്‍ വിമാനത്താവള വികസനം: സ്ഥലം വിട്ടുനല്‍കില്ളെന്ന് ഉടമകള്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനല്‍കില്ളെന്ന തീരുമാനത്തില്‍ ഉടമകള്‍ ഉറച്ച് നില്ക്കുന്നു. ആഗസ്റ്റ് 17ന് ഉടമകളുടെ യോഗം വിളിച്ച് സമവായമുണ്ടാക്കി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പള്ളിക്കല്‍ പഞ്ചായത്തിലെ 137 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടം ഏറ്റെടുക്കുന്നത്. ഇതില്‍ 500ലേറെ കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും.
സ്ഥലം റണ്‍വേ വികസിപ്പിക്കാനല്ല എന്നതിനാലാണ് ഉടമകള്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നത്. 12 വര്‍ഷമായി ഇവര്‍ സമര രംഗത്താണ്. സ്ഥലം നഷ്ടമാകുന്ന 106 കുടുംബങ്ങളില്‍ 95 പേരും സ്ഥലം വിട്ടുകൊടുക്കില്ളെന്ന തീരുമാനത്തിലാണ്. മക്കള്‍ പുതിയ വീട് വെച്ചാല്‍ അത് നഷ്ടമാവുമെന്ന പേടിയിലാണ് ചിലര്‍. ഇവര്‍ മാത്രമാണ് അര്ധസമ്മതവുമായി നില്‍ക്കുന്നത്.
റണ്‍വേ വികസനമാണ് വിമാനത്താവളത്തിന്‍െറ പ്രധാന പ്രശ്നമായി ഉന്നയിച്ചിരുന്നത്. ആദ്യഘട്ടം ഏറ്റെടുക്കുന്ന 137 ഏക്കര്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനാണ്. റണ്‍വേ വികസനത്തിന് നെടിയിരുപ്പിലാണ് സ്ഥലം ആവശ്യമുള്ളത്.
കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 17ന് ഇവരെ വിളിച്ചുചേര്‍ക്കുന്നതിന് മുന്നോടിയായി ഏഴിന് വീണ്ടും ഉന്നതതല യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഉടമകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി സ്വരൂപിക്കാനും ഏകദേശ പാക്കേജ് അവതരിപ്പിക്കാനും ധാരണയാകുമെന്നാണറിയുന്നത്. 1994 മുതല്‍ ’96 വരെയും ഇത്തരത്തില്‍ യോഗങ്ങള്‍ വിളിച്ചെങ്കിലും ഇതെല്ലാം അലങ്കോലപ്പെടുകയായിരുന്നു.
ഇപ്പോള്‍ സ്ഥലം വിട്ടുനല്കേണ്ടവരില് കുമ്മിണിപ്പറമ്പിലെ നല്ളൊരു വിഭാഗം ആളുകള്‍ രണ്ടുതവണ സ്ഥലം വിട്ടുകൊടുത്തവരാണ്. സര്‍ക്കാര്‍ 12 വര്‍ഷമായി തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഈ ഭാഗത്തുള്ളവര്‍ പറയുന്നു. ജനകീയ സമരങ്ങള്‍ക്ക് എവിടെയും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ ഉണ്ടായിട്ടില്ളെന്നും ഈ ബോധ്യത്തോടെ തന്നെയാണ് സമര രംഗത്തുള്ളതെന്നും പിന്മാറുന്ന പ്രശ്നമില്ളെന്നുമാണ് ഇവരുടെ നിലപാട്. യോഗം സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ളെന്നും ലഭിച്ചാല്‍ പങ്കെടുക്കുമെന്നും സമരത്തില്‍നിന്ന് പിന്നോട്ടില്ളെന്നും സമരസമിതി കണ്‍വീനര്‍ ജാസിര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
